Monday, February 26, 2007

ആയിരം സ്വപ്നങ്ങളുമായി...

ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു അവന്റെ ചിന്തകള്‍ എങ്ങും എത്തുന്നില്ല.. ഉത്തരവാദിത്ത്വങ്ങള്‍ രൂപയില്‍ കൊളുത്തിപ്പിടിച്ചിരിക്കുന്നു..അവനും അതില്‍ കണ്ണുംനട്ടാണ്‍.. മറ്റെന്തിനോവേണ്ടി ജീവിക്കുന്നതു..
സ്വന്തമെന്നും ബന്ധമെന്നും കൂട്ടുകാരെന്നും ഉള്ള പദങ്ങള്‍ അതോറ്ത്താല്‍ ഇവിടെ കഴിയാന്‍ പറ്റില്ലെന്ന യാഥാറ്ത്ഥ്യം മനസ്സിലാക്കിയിട്ടെന്നവണ്ണം അവ വിസ്മരിച്ചുകൊണ്ട് അവന്‍ യാത്ര തുടറ്ന്നേ ഇരിക്കുന്നു..

തന്റെ കുഞ്ഞ് .... ആ കുഞ്ഞിനെ കാണാന്‍ കൊതിക്കുന്ന.. ഒന്നു തോടാന്‍ കൊതിക്കുന്ന.. അവന്റെ കിളിക്കൊഞ്ചലുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന അവനെ എടുത്തു കവിളില്‍ ഒന്നുമ്മ വെക്കാന്‍ കൊതിക്കുന്ന ഒരായിരം കൈകള്‍ ഉണ്ടെന്നിരിക്കേ.. ഇല്ലാത്ത അവസ്ഥ.. അങ്ങനെ ഒക്കെ ആ കുഞ്ഞും കൊതിക്കുന്നുണ്ടാകില്ലേ.. അവന്റെ ജീവിതം തുടക്കത്തിലേ ഒരു പിടി നല്ല കാര്യങ്ങളുടെ നഷ്ടതയില്‍ ആണല്ലോ തുടങ്ങിയിരിക്കുന്നതെന്നോറ്ത്തു അയാളുടെ മനസ്സു വിങ്ങി..ഇതെല്ലാം എന്തിനുവേണ്ടി...
നാളെ താന്‍ ഇല്ലതായാല്‍ തനിക്കന്യനാകുന്ന, തന്റെ പേരില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത കുറേയേറെ കടലാസു കഷ്ണങ്ങള്‍ക്കു വേണ്ടിയല്ലേ ഇതെല്ലാം.. ആ കുഞ്ഞിന്റെ കയ്യില്‍ പെട്ടാല്‍ അതിന്റെ വിലയറിയാതെ പിച്ചിചീന്തുന്ന കടലാസു കഷ്ണങ്ങള്‍.. ആരതിനു വിലയിട്ടു.. അതിനു യഥാറ്ത്ഥത്തില്‍ അത്രയും വിലയുണ്ടോ? കപടതയുടെ മുഖം മൂടിയല്ലേ ആ കടലാസു കഷ്ണങ്ങള്‍..

സ്വന്തം നാട്ടിലെ പച്ചപ്പിന്റെ ആ തണലില്‍ കിടന്നു സുന്ദര സ്വപ്നങ്ങള്‍ നെയ്യാന്‍ അവിടെ ഒഴുകിയെത്തുന്ന കുഞ്ഞരുവികളിലെ വെള്ളം മോന്തിക്കുടിച്ചു മൂളിപ്പാട്ടും പാടി ഇരിക്കുവാന്‍, അങ്ങിനെ ഇരുന്നുറങ്ങി സ്വപ്നങ്ങള്‍ നെയ്യുവാന്‍, പാറിപ്പറക്കുന്നു കിളികളും..അവയുടെ കലപില ശബ്ദവും..കൂടണയാനുള്ള വെപ്രാളവും, തൊട്ടു തലോടി പോകുന്ന പൂമ്പാറ്റകളും..തുമ്പികളും..നറുമണം ചൊരിയുന്ന പുഷ്പങ്ങളും.. എല്ലാം എല്ലാം എവിടെ.. അന്യമാവുകയല്ലേ തനിക്കു...
ഗട്ടറുകള്‍ നിറഞ്ഞ വഴികളില്‍ തോന്നുന്നവണ്ണം വണ്ടി ഓടിക്കുവാനും..വേണ്ടപെട്ടവരെ വെച്ചങ്ങനെ സ്പീഡില്‍ ഓടിക്കുംമ്പോള്‍‍ കിട്ടുന്ന ശാസനകളും.. വേണം എന്നു തോന്നുമ്പോള്‍‍ ഇറങ്ങിപ്പോയി കഴിക്കുന്ന ഡബിള്‍ ഓമ്‌ലൈറ്റും..കപ്പയും മീനും..അങ്ങനെ എന്തെല്ലാം.. അയാള്‍ക്കു നന്നായി ദാഹിച്ചു തുടങ്ങി.. 120 യെന്‍ മുടക്കി പച്ചവെള്ളം മേടിച്ചു കുടിച്ചപ്പോള്‍‍ നാട്ടിലെത്താന്‍ പിന്നേയും ദാഹം കൂടി.. ഇതിനെല്ലാം എത്ര നാള്‍ കാത്തിരിക്കണം..
ജീവിതത്തിന്റെ നല്ല നാളുകള്‍ ഇങ്ങനെ ഒന്നുമറിയാതെ ഒന്നും അനുഭവിക്കാതെ കടന്നു പോകുന്നു..തിരിയേ അതിലേക്കു പോകുവാന്‍ കഴിയാതെ.. പോകുവാനാകാത്തവണ്ണം മനസ്സിന്റെ കടിഞ്ഞാണ്‍ അവന്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു..
ചുറ്റുമുള്ള ശബ്ദങ്ങളില്‍ ശൃദ്ധിക്കാതെ...മാതൃഭാഷയിലെ പാട്ടിന്റെ ഈണങ്ങളില്‍ മുഴുകി, തഴുകി അയാള്‍‍ പ്ലാറ്റ്ഫോമില്‍ നിന്നു.. ഹോറണ്‍ മുഴക്കാതെ വന്ന വണ്ടിയുടെ പേരില്‍ അറിയിച്ച കീരോയി സെന്‍ മാതെ ഒസാഗാടി കുദാസായി (മഞ്ഞ വര വരെയേ വണ്ടി നോക്കി ദയവായി നിക്കാവുള്ളു പോലും, അതിനപ്പുറത്തോട്ടു ങൂഹും വേണ്ടാ .. പോയാല്‍ ധീം..ധരികിട ധോം).. അതവന്‍ കേട്ടു അനുസരിച്ചു... നിരയായി നിന്നു.. ആളുകള്‍ ഇറങ്ങി.. അയാള്‍‍ അതില്‍ കയറി... അയാള്‍ ഓറ്ത്തു.. അനുസരണയോടെ ലൈനില്‍ നിന്നു വണ്ടിയില്‍ കയറാന്‍ താന്‍ എന്നാണ്‍ പടിച്ചതു... നന്നായി നാളെയും യാത്ര തുടരേണ്ടതല്ലേ... തന്റെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ചിറകു മുളച്ചില്ലെങ്കില്‍ കൂടി.. തന്നെ പ്രതീക്ഷിച്ചിരിക്കുന്ന താന്റെ മാത്രം സ്വന്തമായുള്ളവരുടെ മോഹങ്ങളേയും പ്രതീക്ഷകളേയും തല്ലിക്കൊഴിക്കാന്‍ പാടില്ല..സൂക്ഷം വേണം എന്തിനും അപ്പോഴും...അയാള്‍‍ യാത്ര തുടറ്ന്നു....

9 comments:

തോക്കായിച്ചന്‍ said...

സ്വന്തം നാടുവിട്ടു.. അന്യറ്ക്കു നടുവില്‍ കാശിനായി ജോലി ചെയ്യുന്നവറ്ക്കുവേണ്ടി.. അവരുടെ ദു:ഖങ്ങള്‍ എന്റേതും കൂടിയാണു...

നന്ദന്‍ said...

ഇത്തവണ ജോവിച്ചായന്‍ അല്പം സീരിയസാണല്ലോ.. നന്നായിട്ടുണ്ട് ജോവിച്ചായാ.. പ്രവാസികളുടെ നൊമ്പരം ആ വരികളിലുണ്ട്..

സു | Su said...

:( വിഷമം ആയി.

G.MANU said...

nomparam

സുന്ദരന്‍ said...

നൊസ്റ്റാള്‍ജിയാ.....

Anonymous said...

Valare nannayittundu.Iniyum pravasi malayalikalude jeevitha nombarangal pratheekshikkunu.

കുതിരവട്ടന്‍ | kuthiravattan said...

എന്തു പറ്റി മച്ചാ. നീ അവിടെ അടിച്ചു പൊളിക്കുകയാണെന്നല്ലേ ഞാന്‍ വിചാരിച്ചതു. കഷ്ടം... :-( എന്നാ പിന്നെ എല്ലാം നിര്‍ത്തി തിരിച്ചു പോന്നൂടെ. റബ്ബറിന്റെ വിലയൊക്കെ കൂടിയിട്ടുണ്ടല്ലോ. സീമന്തിനി ട്രാവെല്‍സും നന്നായിട്ടു തന്നെ അല്ലെ പോകുന്നതു. ;-) ച്ചെ.. വെറുതെ മനുഷ്യനെ കരയിപ്പിച്ചു കളഞ്ഞു.

Anonymous said...

Jokayichante oru kariyam

ശ്രീ said...

ജോവിന്‍‌സച്ചായാ...
നന്നായിരിക്കുന്നു. പ്രവാസികളുടെ അത്മനൊമ്പരം വളരെ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു...