Thursday, February 15, 2007

കൊച്ചു കവിതകള്‍

1)
കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു
ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു
ജീവിതം എന്ന മിഥ്യ തൻ സത്യമേ
നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു

2)
അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ
കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ
നാം ചെയ്യും നന്മകൾ നമ്മിൽ നിൽക്കണം
അറിയണം മറ്റുള്ളോറ് നമ്മെ വെറും നാമായി
3)
പേരിനായി നൽകുന്ന ദാനമോ പാഴാകും
പേരില്ലങ്കിലോ ജീവിതം പാഴാകും
ജീവിതം പുഷ്പിക്കാൻ നന്മകൾ ധാരാളം
നന്മയിൽ തീറ്ത്തൊരു നാളെകൾ നെയ്തിടാം

4)
ചിരിയുടെ മുത്തുകൾ ആയുസ്സു കൂട്ടുന്നു
സൗഹ്രുദ ബന്ധങ്ങൾ ചിരികളും കൂട്ടുന്നു
ജീവിത സൗന്ധര്യം എന്നുമേ കൂട്ടുവാൻ
സൗഹ്രുദ ബന്ധങ്ങൾ കൂടട്ടേ നമ്മളിൽ

3 comments:

G.MANU said...

kollam mashe

mumsy-മുംസി said...

രണ്ടാമത്തെ കവിത ഇഷ്ടപ്പെട്ടു.

തോക്കായിച്ചന്‍ said...

മനുവേ വളരേ നന്ദി ഉണ്ടു..

മുംസി തുറന്നു പറഞ്ഞതിനു വളരേ നന്ദി.. ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയുമല്ലോ അല്ലേ...