Wednesday, March 14, 2007

മോണപ്പന്‍ M.C.A

നാട്ടില്‍ ചുറ്റുവട്ടത്തുള്ളവറ്ക്കു കമ്പ്യൂട്ടറ് വിജ്ഞാനം പകറ്ന്നു കൊടുത്തു അവറ്ക്കു നിക്കക്കള്ളി കൊടുക്കാതായപ്പോള്‍ അവരും വീട്ടുകാരും കൂടി കണ്ടുപിടിച്ച ഉപായം.. മോണപ്പന്‍ B.C.A യെ മോണപ്പന്‍ M.C.A ആക്കി മാറ്റുക എന്നതു. ഒരു പ്രൊഫെഷണല്‍ ആയാലുള്ള ഗുണങ്ങളെക്കുറിച്ചു ആഞ്ഞു മനസ്സിലാക്കിച്ചു മോണപ്പനെ കോട്ടയത്തുനിന്നും കോയമ്പത്തൂറ് ഫാസ്റ്റില്‍‍ കയറ്റി വീട്ടു... നീണ്ട 6 മണിക്കൂറുകള്‍ക്കു ശേഷം.. ഈറ്റ ഒലിപ്പിച്ചു..ഗാന്ധിപുരം ബസ് സ്റ്റാന്‍ഡില്‍ വണ്ടിയിറങ്ങി...

മോണപ്പന്‍ ഗാന്ധിപുരം ബസ് സ്റ്റാന്‍ഡ് കാര്യമായി പഠിച്ച ശേഷം വടാദിപുരം കോളനിയിലേക്കു വണ്ടി കയറി.. അതേ അവിടെയാണ്‍ മോണപ്പന്‍ M.C.A ആയി മാറിയേക്കാവുന്ന കോളേജ്.. ആറ്.കെ കോളേജ് ആഫ് എജ്ഞിനിയറിങ്..വടാദിപുരം..

കുറ്റിച്ചെടികളാല്‍ ചുറ്റപ്പെട്ടുകിറ്റക്കുന്ന സ്ഥലം.. മോണപ്പന്റെ ദിനചര്യകള്‍ക്കു പറ്റിയ സ്ഥലം.. മോണപ്പന്‍ മോണ കാട്ടി പോട്ടിച്ചിരിച്ചു.. ആരും കണ്ടില്ല.. തന്റെ സന്തോഷം എന്തിനു മറ്റുള്ളോരെ അറിയിക്കുന്നു ക്ലപ്. വായ കൊട്ടി അടച്ചു..

കോളേജു അപ്പീസിനു മുന്നില്‍ കെട്ടിവെക്കാനുള്ള കാശും എണ്ണി തിട്ടപ്പെടുത്തി മോണപ്പന്‍ നില്‍പ്പായി..
എത്ര പയന്റടിക്കാനുള്ള കാശാ പഹയന്മാറ് വാങ്ങികൂട്ടുന്നേ മോണപ്പന്‍ മനസ്സില്‍ പ്രാകി.. മോണപ്പന്‍ പ്ലീസ് കം.. വിളി കേട്ട മോണപ്പന്‍ ചിരിയും തൂകി അകത്തു പോയ് സലാം അടിച്ചു ഫീസും കെട്ടി അഡ്മിഷന്‍ കീശയില്‍ ആക്കി തിരിയെ വെച്ചടിച്ചു.. തന്റെ അസ്ഥാനമാകാന്‍ പോകുന്ന ഹോസ്റ്റല്‍ കാണാന്‍.. B.C.A ഇല്‍ നിന്നും M.C.A യിലേക്കുള്ള തന്റെ കുതിപ്പു അവിടെനിന്നും തുടങ്ങുകയായി.. അവന്‍ സന്തോഷത്താല്‍ സ്പീഡ് കൂട്ടി

മോണപ്പന് നിങ്ങള്‍ കരുതുന്ന പോലെ ഒരു കുഞ്ഞനല്ല.. 6 അടി മെലേ പൊക്കം.. രണ്ടുപേരെ മറച്ചു പിടിക്കാന്‍ തക്ക വണ്ണം..പിന്നെ നേരത്തെപറഞ്ഞ മോണ കാട്ടി ഉള്ള ചിരി..മോണപ്പന്‍ എന്നുള്ളതു വിളിപ്പെരാണു.. കാരണം
ഉന്തിയ, ഞാന്‍ ഇപ്പോള്‍ ചാടും എന്നും പറഞ്ഞു നില്‍ക്കുന്ന മോണയും അതിനു താങ്ങായി മുയലിന്റെ പോലുള്ള ചാ‍ടിയ രണ്ടു പലക പല്ലുകളും എലി പുന്നെല്ലുകണ്ട് പോലുള്ള ചിരിയും.. എല്ലാം കൂടി ചേറ്ന്നാല്‍ മോണപ്പനായി..

അങ്ങനെയുള്ള  മോണപ്പന്‍ സന്ധ്യമയങ്ങിയതിനാല്‍ പച്ചക്കു ഹോസ്റ്റലില്‍ കുറ്റിയടിച്ചു.. തുടക്കം വീശല്‍വേണ്ട മോണപ്പന്‍  അങ്ങനെ ചിന്തിച്ചു അന്തം വിട്ടു കിടന്നുറങ്ങി..
നേരം  വെളുത്തു മുണ്ടും മടക്കികുത്തി പല്ലുതേക്കാനും..കുറേയേറെയായി പിടിച്ചു വെച്ചിട്ടുള്ളതെല്ലാം ഒന്നു റിലീസു ചെയ്യുവാനുമുള്ള ത്വരയില്‍ കുറ്റിക്കാടിനു നേരെ വെച്ചടിക്കുമ്പോള്‍ പുറകില്‍ നിന്നുംമൊരു വിളി നില്ലെട  അവിടേ.. സീനിയേറ്സിനെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാന്‍ മേല അല്ലേടാ.. നിന്നെ ഒക്കെ ഞങ്ങള്‍ ഇവിടെത്തന്നെ പഠിപ്പിക്കാം.. തിരിഞ്ഞു നോക്കിയ മോണപ്പനെക്കണ്ടു അവറ് ഒന്നു ഞെട്ടിയോ.. എന്തിരുന്നലും.. ഒന്നു പകച്ചു സത്യം.. എന്താ ശേട്ടന്മാരേ മോണപ്പന്‍ വിനീതനായി ചോദിച്ചു.. അടി വേണൊ അടിയന്തിരം വേണോ.. മുണ്ടു ലേശം കൂടി പൊക്കി ഉടുത്തു അവന്‍പറഞ്ഞു.. ഞാന്‍ ഇന്‍സ്റ്റാള്‍മെന്റ് ഒന്നേ കൊടുത്തിട്ടുള്ളു.. കുറേ പയന്റിന്റെ കാശു ആ പയലുകള്‍ അമക്കി.. ശേട്ടന്മാറ് കുറെയേറെത്തവണ കാശെറിഞ്ഞുകാണൂലോ.. കളയിക്കല്ലേ കളയിക്കല്ലേ.. കാശെന്നേക്കൊണ്ടു തന്നെ കളയിക്കല്ലേ... മോണ കാട്ടി ഒന്നുകൂടി ചിരിച്ചു...
സീനിയേറ്സ് ചുമ്മാ കണ്ണും പൂട്ടി.. ആ മോണപ്പനാരുന്നോ.. അവന്‍ നമ്മുടെ സ്വന്തം ആളാ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു പിരിഞ്ഞു... ഇതാണ്‍ മോണപ്പന്‍. മോണപ്പന്‍ ബി സി എ, റെഡി റ്റു, എം സി എ.

മോണപ്പന്‍ തനിയേ അല്ല കേട്ടാ... അവനും ഉണ്ടു കമ്പിനി..കെ കുതിരന്‍‍.. കരാട്ടേ.. എന്തൊക്കെയോ ബെല്‍റ്റ് കെട്ടിയിട്ടുണ്ടെന്നും.. വെള്ള ബെല്‍റ്റ് കരിമ്പന്‍ അടിച്ചു ബ്രൊണ്‍ ആയാതാണെന്നും ഒരു കിംവതന്തിയും കേള്‍ക്കുന്നുണ്ട്... പാന്റിന്റെ ബെല്‍റ്റിനുള്ളില്‍ ഈ ബെല്‍റ്റും കെട്ടി കരാട്ടേ സ്റ്റെപ്സും കാട്ടിയാണു ആശാന്റെ നടത്തം..ആ ബെല്‍റ്റില് അടവുകളുടെ അയ്യീരുകളിയാണേന്നുമാണു കുതിരന്റെ വിശ്വാസം.. മോണപ്പന്റെ ഗുണ്ട എന്നു തന്നെ വേണമെങ്കില്‍ പറയാം..എപ്പോഴും കൂടെ ഉണ്ടാകും.. എല്ലാവരോടും എന്തിനും ഏറ്റുമുട്ടും..2 കരാട്ടേ സ്റ്റെപ്സുകള്‍ കാട്ടി വിരട്ടും.. എന്നിട്ടും വീണില്ലെങ്കില്‍.. ങ്യാഹൂ പൂ എന്നും പറഞ്ഞു വളഞ്ഞു കെട്ടി.. മെലെകീഴേ മറഞ്ഞു ഒന്നു തറയില്‍ ഓന്തിനേപ്പൊലെ നിന്നു കാണിക്കും.. ഒരു വിധപെട്ടവറ് ഇതു കണ്ടു വട്ടുകേസാണെന്ന വണ്ണം മാറിക്കൊടുക്കും.. കുതിരനു അഹങ്കാരവും കൂടും..

മോണപ്പനു അങ്ങനെ അരങ്ങു വാണിടുന്ന സമയത്തു.. ഹോസ്റ്റലില്‍ ദീപാവലി വന്നെത്തി.. പടക്കം എല്ലാ രീതിയിലും പൊട്ടിക്കാന്‍ വിദഗ്ദ്ഥനായ മോണപ്പന്‍.. ദീപാവലി എറ്റെടുത്തു ദീപങ്ങളേ ശെരിക്കങ്ങു വലിക്കുവാന്‍ തീരുമാനിച്ചു..
പടക്കങ്ങളും.. മാലപടക്കങ്ങളും പയന്റുകളും വാരിക്കുട്ടി ദീപാവലി ആഘോഷിക്കുവാന്‍ മോണപ്പന്‍ ഹോസ്റ്റലില്‍ എത്തി... ഒരു രണ്ടു പയന്റും വീശി.. ദീപാവലി അഘോഷിക്കാനിറങ്ങി.. പടക്കങ്ങള്‍‍‍ അങ്ങനെ പൊട്ടിക്കുന്ന സമയം മോണപ്പന്റെ തലയില്‍ മറ്റൊരു ആശയം പൊട്ടി മുളച്ചു.. തന്റെ ആരാധ്യപുരുഷനായ ഹോസ്റ്റല്‍ വാറ്ഡനെ ഒന്നു ശെരിക്കും ദീപാവലിയാല്‍ വലച്ചാലോ എന്നു...സാമ്പ്രാണി ത്തിരി എരിഞ്ഞുതീരാന്‍ ഉള്ള റ്റൈമിനെ ഒരു റ്റൈമിങ്ങാക്കി... റ്റൈമെറ് പടക്കം മോണപ്പന്‍ നിറ്മിച്ചു.. വാറ്ഡന്റെ മുറിയുടെ മുന്നിലും പിന്നിലും കുളിമുറിയുടെ പുറകിലും.. മുകളിലും മറ്റു മൂലകളിലുമായി അഞ്ചാറു പടക്കങ്ങള്‍..എല്ലാം ഒരേ റ്റൈമിങ്.. വാറ്ഡന്‍ ഇത്തവണ ഞെട്ടും ഇല്ലേല്‍ ഞെട്ടിക്കും.. മോണപ്പന്‍ മനസ്സില്‍ കരുതി...എല്ലാം ഒന്നിച്ചു തിരി കോളുത്തി യഥാസ്ഥാനങ്ങളില്‍ വെച്ചു.. പൊട്ടുവാന്‍ കാത്തിരുന്നു.. ഒട്ടും പിഴക്കാതെ അതെല്ലം പൊട്ടി.. വാറ്ഡന്‍ ഞെട്ടി.. അങ്ങനെ ഒരു ഭീകരന്തരീക്ഷം അവിടെ സൃഷ്ടിച്ചു..
ഇനി ഹോസ്റ്റല്‍ ആസ്ഥാനമാക്കിയാല്‍ ഒട്ടും നന്നല്ല എന്നു മനസ്സിലാക്കി മോണപ്പന്‍ ഒരു വീടെടുത്തു മാറുവാന്‍ തീരുമാനിച്ചു..വാടകക്കൊരു വീടും വന്നുപൊക്കിനായി ഒരു സ്കൂട്ടറും മോണപ്പ്ന്‍ ഒപ്പിച്ചെടുത്തു..മണ്ണെണ്ണയും പെട്രോളും സമാസമം ഒഴിച്ചാല്‍ സ്കൂട്ടറ് ഒന്നുമറിയാതെ ഒടും.. കൂടെ മോണപ്പനും.. കുറച്ചുനേരം കഴിഞ്ഞാല്‍ മോണപ്പന്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്നതും കാണാം.. ഇങ്ങനെ മോണപ്പനും പുറകില്‍ ഒരു പുകയും ആയി കോളേജ് യാത്ര കെങ്കേമമാക്കി..
ഞായറാഴ്ച്കളില്‍ ഗാന്ധീപുരം പള്ളിയില്‍ പൊകുക.. എല്ലാവരെയും ഒന്നു കാണുക.. മോണ കാട്ടുക.. ഒത്താല്‍ ഒരു ലൈന്‍ ഒപ്പിക്കുക്ക പിന്നെ ഉള്ള സമയം കളയാതെ സിനേമ കാണുക വെള്ള്മടിച്ചു തിരിച്ചു പോകുക എന്നിങ്ങനെയായിരുന്നു പരിപാടികള്‍.. അങ്ങനെയുള്ള ഒരു ഞായറാഴ്ച്ച...അന്നാണു അതു സംഭവിച്ചതു..
മോണപ്പനു കുടി കഴിഞ്ഞു ഒരാഗ്രഹം.. നല്ല സെവന്‍ അപ്പും കൂട്ടി വീട്ടില്‍ ചെന്നും രണ്ടു വീശണം.. അതിനെന്താ മാറ്‍ഗം.. കൂട്ടുകാറ് ഒരോന്നായി മാറ്ഗങ്ങള്‍ ഉപദേശിച്ചുതുടങ്ങി.. കൂട്ടത്തില്‍ കുതിരന്‍ പറഞ്ഞു.. ഒരു കാലി കുപ്പി വാങ്ങി.. ഒരു പയന്റ് അതിലൊഴിച്ച് കൂടെ സെവന്‍ അപ്പും ഒഴിച്ചു.. ബാക്കി സെവന്‍ അപ്പു വലിച്ചും കുടിച്ചു.. പാന്റിന്റെ പോക്കറ്റില്‍ തിരുകളിയാ... ദാ ഞാന്‍ ഇപ്പോ വരാംമെന്‍നും പരഞ്ഞു ആ ബുദ്ധിയും തലയില്‍ തിരുകി മോണപ്പന്‍ അടുത്ത നിപ്പന്‍ ശാല ലക്ഷ്യമാക്കി നടന്നു...
കോയമ്പത്തൂര്‍ സ്ഫോടനം നടന്ന കാലം..ബോ എന്നു കേട്ടാല്‍ ആളുകള്‍‍ വിരണ്ടോടും..പറഞ്ഞവനെ തല്ലും..
ഈ പറഞ്ഞ സമയത്തു കുപ്പിയില്‍ ത്രിബിള്‍ എക്സും സെവന്പ്പും മിക്സാക്കി പോക്കറ്റില്‍ തിരുകി മൊണപ്പന്‍ ബസ് സ്റ്റാന്‍ഡിലെത്തി നില്‍ക്കുകയാണ്‍... സമയം ഏഴു കഴിഞ്ഞു സൂചി ദാ വലത്തൊട്ടു മൂന്നര ഇഞ്ചു മാറി നില്‍ക്കുന്നു.. മോണപ്പനെ പേടിച്ചിട്ടണോ എന്തോ അറിയില്ല.., മോണപ്പനും കുതിരനും മറ്റു രണ്ടുപേരും കൂടി സൊറ പറഞ്ഞു പ്പോക്കറ്റില്‍ കിടക്കുന്ന കുപ്പീയെയും തട്ടി നില്‍ക്കുകയാണ്‍... ഠേഠേഠേ എന്നൊരു ശബ്ദം.. ചുറ്റും നിന്നവരെ കാണാനില്ല.. ബസ് സ്റ്റന്‍ഡ് ആളൊഴിഞ്ഞ വേദി ആയി. ആളുകള്‍ പരക്കം പായുന്നു ചിലറ് മൂട്ടിനു തീ പിടിച്ചപോലെ ഓടിക്കൊണ്ടേ ഇരിക്കുന്നു. പുതിയതായി വരുന്നവര്‍ മോണപ്പ്നേയും കൂട്ടരേയും തുറിച്ചു നോക്കുന്നു.. മോണപ്പന്‍ നിക്കറില്‍ മുള്ളിയ കുഞ്ഞാവയെപ്പൊലെ അന്തം വിട്ടു കെട്ടിറങ്ങി നില്‍ക്കുന്നു...
എല്ലാവര്‍ക്കും കാര്യം മനസ്സിലായി..ഒന്നും മിണ്ടാതെ മോണപ്പനെ തന്നെ നൊക്കി നിന്നു..
കെട്ടു വിട്ടതില്‍ നിരാശപൂണ്ട മോണപ്പന്‍ ഒരു ഫുള്‍ വാങ്ങി പച്ചവെള്ളം ഒഴിച്ചടിക്കാനായി തീരുമാനിച്ചു 7.18 ന്റെ വടാദിപുരം ബസ് പിടിച്ചു പരിവാ‍ര സമേതം യാത്രയായി
ഇങ്ങനെയുള്ള നിരവധി വികൃതികളാല്‍ വീരനായി മാരിയ മോണപ്പന്‍ റ്റിച്ചറെ ഭീഷണിപ്പെടുത്തി ഇന്റേണല്‍ മാറ്ക്കു വാങ്ങി സിനെമാ കഥ എഴുതി M.C.A പാസ്സ് ആയി...മെടിച്ച കാശില്‍ കൂടുതല്‍ തുകക്കു ജൂണിയറേ ഭീഷണിപ്പെടുത്തി സ്കൂട്ടറ് വിറ്റു കോയമ്പത്തൂറ് നിന്നും കെട്ടുകെട്ടി.. കോട്ടയം പട്ടണത്തിലെ അറിയപ്പെടുന്ന സോഫ്റ്റ്, വയറിനുടമയായി കുടുംബം മുടിയും വരെ തിന്നും എന്ന മട്ടില്‍ തിന്നും കൂടിച്ചും ഇന്നും ജീവിക്കുന്നു

Friday, March 9, 2007

ഹേയ് നീയോ സുന്ദരി!

അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത
ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി
ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം
നില്‍ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍

കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ
സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍
ജീവിത ലക്‌ഷ്യമേ അതു താനെന്നവണ്ണമോ
മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ

ജീവിതം മറക്കുന്നു ഓടുന്നു പിന്നാലേ
അപ്പന്‍ അമ്മ ഭാര്യ പിന്നെ കുട്ടികള്‍
എല്ലാമേ പിന്നീടു ആദ്യമോ ഇവള്‍ തന്നെ
സ്വന്തമായാലെല്ലാമേ തികഞ്ഞീടും

കാല്‍തെറ്റി വീഴുന്നു ഓട്ടത്തിനിടയിലോ
സാരമാക്കാതോടുന്നു പിന്നെയും വ്യറ്ത്ഥമായി
വേണ്ട വേണ്ടാന്നോതിയ വാക്കുകള്
ഓറ്മയില്‍ നില്‍ക്കാതെ ഓടുന്നു എല്ലാരും
കൈപ്പിടിയിലാക്കുവാന്‍ ഓമനിച്ചീടുവാന്‍‍
മറ്റുള്ളോറ്ക്കു മുന്നേ ഞെളിഞ്ഞു നടക്കുവാന്‍

ആപത്തു വരും കാലം ഐശ്വര്യം മുന്പെത്തും
ആപത്തുകാലത്തു ആരുമേ കാണില്ല
മറുവിചാരങ്ങള്‍ ഒന്നുമേ ഇല്ലാതേ
താന്‍ പിടിച്ച മുയലിനു കൊമ്പുകള്‍ ഉണ്ടെന്നും
ശെരി എന്നാല്‍ താന്‍ ചൊന്ന തന്നെന്നും
സത്യവും മിഥ്യയും കീഴ്മേല്‍ മറക്കുന്നു

സ്വന്തമാക്കീടുന്നു സുന്ദര സ്വപ്നത്തെ
വാങ്ങിക്കൂട്ടുന്നു സുന്ദര സൌദങ്ങള്‍
നിറക്കുന്നു തട്ടുകള്‍ ആ സുന്ദരിമാരാലേ
അഹങ്കരിച്ചീടുന്നു ഇനിയെല്ലാം എന്റേതേ

അറിയാതെ കേള്‍ക്കതെ ഓടുന്നു നാമിന്നു
ഈയാം പാറ്റകളായി ജീവിപ്പു എല്ലരും
നിമിഷത്തില്‍ മറിയുമീ സൌന്ദര്യമെല്ലാമേ
വാങ്ങിച്ചു കൂട്ടുന്നു സദാ സമയവും

ഒരു നിമിഷ വികൃതിയാല്‍ കീഴ്മേല്‍മറക്കുമീ
പ്രകൃതി തന്‍ വികൃതികള്‍ തടുക്കാന്‍ കഴിയില്ല
സ്വന്തമല്ലാ സ്വന്ത പ്രാണനും താങ്ങിയോടുന്നു
എല്ലാരും എപ്പോഴും എന്തിനോ പിന്നാലേ

അനങ്ങാതെ തിരിയാതെ കുലുങ്ങാതെ നില്‍ക്കുന്നു
ഭൂമീദേവിയാം അമ്മ നമുക്കായി
അനങ്ങിയാല്‍ കീഴ്മേല്‍ മറയുന്നു എല്ലാമേ
അവനുടെ എന്നുടെ വ്യത്യാസമില്ലാമേ
ഒന്നിനും ആകാതെ അവനിതാ നില്‍ക്കുന്നു
ഒന്നെന്നു തുടങ്ങേണം വല്ലതും അകണേല്‍
അഹങ്കരിച്ചതെല്ലമേ നിമിഷത്തില്‍ പോയതേ
പൂജ്യരാം നാമപ്പോള്‍ പൂജ്യമായി മാറിടും