Monday, February 19, 2007

സ്വരലയ സംഗമം

സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍
ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം
കഴിഞ്ഞ കാലത്തിന്‍ ശബ്ദവ്യതിയാനം
കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന്‍ നൊമ്പരം
കാണാത്ത ശബ്ദത്തിന്‍ വേറിട്ട പ്രതീക്ഷകള്‍
പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും
ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം
എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം
സ്വരലയ സ്വാന്തനം അനുഭവിച്ചീടുന്നു
നാളുകള്‍ താണ്ടിയ ശബ്ദ വൈകൃതം
ഇന്നിതാ സ്വരരാഗ സുധയായി ഒഴുകുന്നു
സ്നേഹത്തിന്‍ കൊടുമുടി താണ്ടിയൊരു സ്വരം
എന്നുടെ അമ്മ തന്‍ ഒരേയൊരു സ്വരമിതാ
സ്നേഹിച്ചു കൊതിതീരാ സുന്ദര സ്വരമൊന്നേ
എന്നുടെ പെണ്‍കൊച്ചിന്‍ മധുരസ്വരമതു
ആ സ്വരം ചേറ്ന്നിതാ ഉദിച്ചല്ലോ ചെറു സ്വരം
അമ്മമ്മാ അപ്പപ്പാ മധുരങ്ങളേകുന്നു
ബന്ധുമിത്രാതികള്‍ ഒന്നിച്ചേകുന്നു
ആത്മ ബന്ധത്തിന്‍ വേറിട്ട സ്വരങ്ങളും
കൂട്ടുകാറ് തന്‍ അശ്വാസ സ്വരങ്ങളും
സ്വരലയ സാന്ദ്രമാറ്ന്നൊരു ജീവിതം
പ്രാറ്ത്ഥിപ്പൂ ഞാനെന്നും നല്‍കണേ ദിനങ്ങളെ
എന്നെന്നും സ്വരമധുരിമയില്‍ ലയിച്ചിടാന്‍

4 comments:

തോക്കായിച്ചന്‍ said...

ജീവിതം എന്നതു പലതരം സ്വരങ്ങള്‍ ചേറ്ന്നതാണെല്ലോ ആ സ്വരങ്ങളെ ഒന്നു ചെറുതായി വിശദമാക്കുകയാണു ഞാന്‍ ഈ കവിത വഴി ചെയ്യുന്നതു..

സുല്‍ |Sul said...

“എന്നുടെ അമ്മ തന്‍ ഒരേയൊരു സ്വരമിതാ
സ്നേഹിച്ചു കൊതിതീരാ സുന്ദര സ്വരമൊന്നേ“

തോക്കായിച്ചാ‍ാ സ്വാഗതം.
നന്നായിരിക്കുന്നു.
ഇവിടെ ആദ്യ തേങ്ങ. ‘ഠേ....’
-സുല്‍

പ്രതിഭാസം said...

സ്നേഹസ്വരങ്ങളുടെ സംഗമം മനോഹരം!

തോക്കായിച്ചന്‍ said...

അദ്യത്തെ തേങ്ങാക്കു നന്ദി ഉണ്ടു സുലേ

നന്ദി പ്രതിഭയേ..