Tuesday, February 20, 2007

വയസു ആറ്, ലൈന്‍ ഒന്നു

കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള്‍ വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം
എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്‍കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആ‍രാദ്യം പറയും എന്ന പാട്ടു ആ നിക്കറിട്ട കാലത്തു അറിയാതിരുന്നതിനാല്‍ പാടാതെ ഒന്നും പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കാലം...അങ്ങനെ ഞാന്‍ വാണിരുന്ന കാലത്തു...
കലശലായ പ്രണയം.. വയസു മൊട്ടയില്‍ നിന്നു ദാ പുറത്തു ചാടി.. ഇല്ല.. എന്നു പറഞ്ഞു നിക്കുന്ന ആറാമതു വറ്ഷം..ഞാനോ നീയോ ഫസ്റ്റ് റാങ്ക് മ്മേടിക്കും എന്നു പറഞ്ഞു പഠിക്കുന്നതിനിടയില്‍ മനസ്സില്‍ കയറിക്കൂടിയതാണ്...
അവള്‍ ഭയങ്കര പഠിപ്പിസ്റ്റാ.. ഞാനും മോശമല്ലാ..അവളെ പ്രണിയിച്ചാല്‍ വളച്ചൊടിച്ചു റാങ്ക് എനിക്കു സ്വന്തമാക്കാം, പ്രതിയോഗില്ലാതെ..അവളും അങ്ങനെ തന്നെ കരുതിയിരുന്നുവോ?
മൂക്കു കൊണ്ടു ഇക്ഷാ വരപ്പിക്കും എന്നു പറയും പോലെ എന്റെ മൂക്കത്തു തൊട്ടു അവള്‍ എന്നോടു ചോദിച്ചു...നിന്റെ മൂക്കു എത്ര വലുതാ.. നല്ല രസം കാണാന്‍..പിന്നെയേ... നിനച്ചെന്നെ ഇഷ്ടമാണോ? കോരിത്തരിച്ചിരുന്നുപോയി ഞാന്‍.. എങ്ങനെ മറുപടി നല്‍കും... അപ്പോള്‍ തന്നെ അവളെ അങ്ങു കെട്ടിയാലോ എന്നു മനസ്സില്‍ കരുതി പക്ഷേ.. എനിക്കു ഭയങ്കര വെയിറ്റ് അല്ലേ.. ഒന്നാലോചിച്ചേച്ചു പറയാം നിന്നെയാണോ അതോ നിന്റെ കൂട്ടുകാരിയെ ആണോ എന്നു.. ഞാന്‍ വെച്ചുകാച്ചി
എന്റെ ഒരു കൂട്ടുകാരന്‍ അവളെയാണൊ അവളുടെ കൂട്ടുകാരിയെ ആണോ ഒരാളെ നോട്ടമിട്ടിട്ടുണ്ടെന്നു എനിക്കറിയാം.. അവനു വേണ്ടതു അവന്‍ എടുത്തോട്ടെ.. ഞാന്‍ പുലിയല്ലേ എനിക്കെപ്പോ വേണേലും.. എവിടുന്നു വേണേലും കിട്ടുമല്ലോ ഞാന്‍ മനസ്സില്‍ ഓറ്ത്തു..
അവനു കൂട്ടുകാരിയെ മതി എനിക്കു സമാധാനമായി..അവനു പെണ്ണൊപ്പിച്ചുകൊടുക്കുന്ന കാര്യം ഞാനേറ്റു, അവനോടു പറഞ്ഞു. എനിക്കൊരു കൂട്ടായല്ലോ, സെറ്റപ്പായി നടക്കാന്‍ ഞാന്‍ മനസ്സിലോറ്ത്തു..
പിറ്റേന്നു നേരം വേളുത്തു.. കവലയില്‍ ഒളിഞ്ഞുനോക്കാതെ നേരത്തേതന്നെ ഞാന്‍ സ്കൂളില്‍ എത്തി തയ്യാറെടുത്തു.. നിന്നെ എനിച്ചും ഇഷ്ടമാണെന്നു പറയുവാന്‍.. പിന്നെന്തായിരിക്കും അവസ്ഥ ഞാന്‍ മനക്കോട്ട കെട്ടി..
അവള്‍ വന്നു.. അവളോടു പറഞ്ഞു.. നിന്നെ എനിച്ചും ഇഷ്ടമാ.. നമുക്കു വലുതാകുമ്പോള്‍ കല്യാണം കഴിച്ചാം എന്നു...
അന്നും എനിക്കു വിവരമുണ്ടായിരുന്നു എന്നതില്‍ ഇന്നും ഞാന്‍ അഹങ്കരിക്കുന്നു
വലുതായാലേ കല്യാണം കഴിക്കാന്‍ പറ്റൂത്രേ..ആ പറഞ്ഞപോലെ ഇന്നു ഞാന്‍ വലുതായിരിക്കുന്നു.. കല്യാണവും കഴിച്ചിരിക്കുന്നു.. എത്ര സത്യം..
അതിന്റെ കൂടെ ഒരു കര്യം കൂടി ഞാന്‍ മൊഴിഞ്ഞു.. എന്റെ കൂട്ടുകാരനു നിന്റെ കൂട്ടുകാരിയെ ഇഷ്ടമാണു..
എന്നിഷ്ടം കേട്ട.. എന്റെ കൂട്ടുകരന്റെ ഇഷ്ടം കേട്ട അവളും കൂട്ടുകാരിയും ഞെട്ടിത്തരിച്ചുപോയി..
ശ്മശാനമൂകത.. കൂട്ടുകാരി പണിപറ്റിച്ചു.. പുറകില്‍ ടീച്ചറ്..
എന്തടാ നീ പറഞ്ഞതു.. ഇത്തിരിപോന്ന ചെക്കന്റെ മനസ്സിലെ ഒരാഗ്രഹങ്ങളെ.. വെറുതെയല്ലാ മാറ്ക്കുകള്‍ കുറയുന്നതു.. സാറിനെ ഞാന്‍ ഒന്നു കാണട്ടേ (എന്റെ പപ്പയും ഒരു സാറാണെന്ന സത്യം ഇവിടെ ഒന്നു പറയട്ടെ)
ഒരു ചൂരല്‍, മിന്നായം പോലെ എന്നെ തഴുകി കടന്നു പോയി.. അതിന്റെ ഇക്കിളിപ്പെടത്തലുകളും.. ഈ ചൂരലിന്റെ ഒക്കെ ഒരൂ കാര്യമേ ചുമ്മാ നിന്ന മനുഷ്യനെ ചിരിപ്പിച്ചുകളയും...ഞാനും നിറ്ത്താതെ കരഞ്ഞു അല്ല ചിരിച്ചു..
ദുഷ്ടേ എന്നോടീച്ചതി വേണമായിരുന്നോ ഞാന്‍ അവളെ നോക്കി മനസ്സില്‍ ചോദിച്ചു..
ആ സാരമില്ല ഇഷ്ടമല്ലേ അതു പിന്നിടും വരും..
പിറ്റേന്നു തന്നെ അവള്‍ക്കെന്നെ വീണ്ടും ഇഷ്ടമായി...ഞങ്ങള്‍ അടുത്തുള്ള പള്ളിയുടെ മുന്നില്‍ വെച്ചു അതു ചെയ്തു......
മറ്റൊന്നുമല്ല.. ഞാന്‍ കല്യാണം കഴിക്കുന്നെങ്കില്‍ അവളയേ കഴിക്കു ഇല്ലെങ്കില്‍ ഞാന്‍ അച്ചനാകും എന്ന പ്രതിജ്ഞ...
പറഞ്ഞതുപൊലെ ഞാന്‍ ചെയ്തു...ഞാന്‍ അച്ചനായി എന്റെ കുഞ്ഞാപ്പിയുടെ.


24 comments:

ഇത്തിരിവെട്ടം© said...

ഒരു ചൂരല്‍, മിന്നായം പോലെ എന്നെ തഴുകി കടന്നു പോയി..

നന്നായിരിക്കുന്നു മാഷേ...

Deepu said...

aa teacher swantham ammayayirunno...
;)

നന്ദന്‍ said...

ഈ ജോവിച്ചായന്റെ ഒരു കാര്യം.. ഫുള്‍ തമാശയല്ലേ..

ഒരു കാര്യം ചോദിക്കട്ടെ, ഈ ലൈന്‍ ഒന്ന് തന്നെയാണോ പ്രാണസഖി..?

തോക്കായിച്ചന്‍ said...

നന്ദി ഇത്തിരിവെട്ടമേ..

ദീപുവേ അതെന്റെ അമ്മയല്ലായിരുന്നു കഥയല്ലേ ;)

നന്ദന്‍ അല്ലല്ലോ.. അങ്ങനെ എത്ര ലൈനുകള്‍ കഴിഞ്ഞിരിക്കുന്നു ;)

സുല്‍ | Sul said...

നന്നായിരിക്കുന്നു മാഷെ.

-സുല്‍

പടിപ്പുര said...

ദ്രോഹി, വാക്കുമാറ്റിയ കശ്മലാ...:)

Peelikkutty!!!!! said...

ങ്ഹാ..നിക്കറിലിട്ടു കൊണ്ടത്തന്ന മുട്ടായി..സ്ലേറ്റ് മായ്ക്കാന്‍ കൊണ്ടത്തന്ന വെള്ളത്തണ്ട്..എന്തെല്ലാം എന്തെല്ലാം.. :(

:-))

അരീക്കോടന്‍ said...

ഞാന്‍ അച്ചനായി ....thoekkayichchan !!!

തുഷാരം said...

കലക്കീട്ടൊ...അവസാനം ഭാവനയെ ആത്മകഥസ്പര്‍ശം ഉള്ളതാക്കിയതാണൊ അതോ മുഴുവന്‍ ആത്മകഥ തന്നെയൊ ?എന്തായാലും എഴുത്ത് സ്റ്റൈലായി.ഇനിയും എഴുതൂ...
ആശംസകള്‍

രാജീവ്‌ (Rajeev) said...

:-)കൊള്ളാം..

ചക്കര said...

:)

പ്രതിഭാസം said...

അമ്പടാ.. അപ്പോ ആറാമത്തെ വയസ്സില്‍ തുടങ്ങിയല്ലേ? കോളേജിലെ പ്രണയം എത്രാമത്തെ ആയിരുന്നു? പോട്ടെ.. കുഞ്ഞാപ്പിയുടെ അമ്മയുടെ എങ്കിലും നമ്പറ് പറ ചേട്ടാ...
ണല്ല എഴുത്ത്.‘ക്ഷ’ പിടിച്ചു.

തോക്കായിച്ചന്‍ said...

നന്ദി സുലുവേ
എന്തു ചെയ്യാന പടിപ്പുരാ.. ജീവിക്കാനായി മാറ്റാന്‍ പറ്റുന്ന ഒന്നു ആ വക്കല്ലേ.. പക്ഷേ ആ വാക്കില്‍ ഞാന്‍ മുറുകെ പിടിച്ചിട്ടുണ്ടേ..

അതേ പീലിക്കുട്ടി എന്തെല്ലം എന്തെല്ലാം എന്നിട്ടും ടീച്ചറോടവള്‍ പറഞ്ഞു കൊടുത്തു...

അതെ അരിങ്ങോടാ ഞാന്‍ അങ്ങനെ തോക്കായിച്ചന്‍ ആയി.. അങ്ങനെയല്ല എങ്കിലും..ഇങ്ങനൊക്കെ തന്നെയാ...

സിന്ധുചേച്ചിയെ അത്മകഥാസ്പറ്ശം ഇല്ലാതില്ല എന്നാല്‍ അങ്ങനല്ല താനും.. എല്ലാം ഒരു കൊളുത്തുകള്‍

നന്ദി രാജീവേ, നന്ദി ചക്കരേ

തുടക്കമല്ലേ അതു.. ഇനി എത്ര കിടക്കുന്നു.. ഞാന്‍ കോളേജില്‍ പ്രണയിച്ചിരുന്നോ? ഒന്നലോചിച്ചു നോക്കട്ടെ പ്രതിഭാ..

Haree | ഹരീ said...

കൂട്ടുകാരി പണിപറ്റിച്ചു.. പുറകില്‍ ടീച്ചറ്..
--
എന്തു പണിപറ്റിച്ചു? കൂട്ടുകാരിയാണോ ടീച്ചറെ വിളിച്ചോണ്ടു വന്നത്? :)
--

Siju | സിജു said...

:-)

കൊച്ചുകള്ളന്‍ said...

അപ്പോ.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല....
ഈശോയേ.... ആ പെങ്കൊച്ച് ഇപ്പോഴും കണ്ണില്‍ എണ്ണയൊക്കെ കോരിയൊഴിച്ച് കാത്തിരിക്കുവാണോ എന്തോ???

Đøиã ♪♪ഡോണ♪♪ said...

“ഇല്ലെങ്കില്‍ ഞാന്‍ അച്ചനാകും എന്ന പ്രതിജ്ഞ...
പറഞ്ഞതുപൊലെ ഞാന്‍ ചെയ്തു...ഞാന്‍ അച്ചനായി എന്റെ കുഞ്ഞാപ്പിയുടെ.“
അപ്പോ ഇതോ “തോക്കായിച്ചന്‍“;)

അന്‍‌വര്‍ സാദത്ത് | anwer sadath said...

ജോച്ചായോ...ആറാം വയസിലെ മുതലാണോ പറഞ്ഞുതുടണ്ടുന്നത് ? എല്‍.കെ.ജി മുതല്‍ പറയൂ..എന്നിട്ട് ഈ യാത്രക്ക് എവിടെ വച്ചാണോരു അന്ത്യം ഉണ്ടായത്...കുഞ്ഞാപ്പിയുടെ അമ്മയേയും റാങ്കടിച്ചുമാറ്റാന്‍ ....? അല്ലേ വേണ്ട, ഞാന്‍ ഒന്നും പറയുന്നില്ല അച്ചായന്‍ പറ ഞാന്‍ കേള്‍ക്കാം...

Vishnu said...

എന്റെ മൂക്കത്തു തൊട്ടു അവള്‍ എന്നോടു ചോദിച്ചു...നിന്റെ മൂക്കു എത്ര വലുതാ.. നല്ല രസം കാണാന്‍..പിന്നെയേ... നിനച്ചെന്നെ ഇഷ്ടമാണോ?


aah cho chweet :P. sambhavam kidu aanallo tokaichaaaa

venu said...

കൊള്ളാം.:)

സുജിത്ത്‌ said...

ജോവിച്ചായോ കലക്കീട്ടുണ്ടു കേട്ടോ. അപ്പോൾ
ലൈന്‍ ഒന്ന് കഴിഞ്ഞു. അടുത്തതെന്നു റിലീസാകും? അല്ല കുറെ കാണുമല്ലോ. വെറും ആറു വയസിലെയല്ലേ കഴിഞ്ഞിട്ടുള്ളൂ.

Anonymous said...

തഴുകി തമാശ ലൈന്‍ കശ്മലാ

doney said...

തൊക്കായിച്ചോ, അടിപൊളി ആയിട്ടുണ്ട് കേട്ടോ..
ലൈന്‍‌ രണ്ടും മൂന്നിനുമൊക്കെയായി കാത്തിരിക്കുന്നു...

വിജി പിണറായി said...

‘ചൂരലിന്റെ ഒക്കെ ഒരൂ കാര്യമേ ചുമ്മാ നിന്ന മനുഷ്യനെ ചിരിപ്പിച്ചുകളയും...’

:) :) :) ഇങ്ങനാണോ മാഷേ...?