Friday, March 9, 2007

ഹേയ് നീയോ സുന്ദരി!

അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത
ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി
ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം
നില്‍ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍

കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ
സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍
ജീവിത ലക്‌ഷ്യമേ അതു താനെന്നവണ്ണമോ
മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ

ജീവിതം മറക്കുന്നു ഓടുന്നു പിന്നാലേ
അപ്പന്‍ അമ്മ ഭാര്യ പിന്നെ കുട്ടികള്‍
എല്ലാമേ പിന്നീടു ആദ്യമോ ഇവള്‍ തന്നെ
സ്വന്തമായാലെല്ലാമേ തികഞ്ഞീടും

കാല്‍തെറ്റി വീഴുന്നു ഓട്ടത്തിനിടയിലോ
സാരമാക്കാതോടുന്നു പിന്നെയും വ്യറ്ത്ഥമായി
വേണ്ട വേണ്ടാന്നോതിയ വാക്കുകള്
ഓറ്മയില്‍ നില്‍ക്കാതെ ഓടുന്നു എല്ലാരും
കൈപ്പിടിയിലാക്കുവാന്‍ ഓമനിച്ചീടുവാന്‍‍
മറ്റുള്ളോറ്ക്കു മുന്നേ ഞെളിഞ്ഞു നടക്കുവാന്‍

ആപത്തു വരും കാലം ഐശ്വര്യം മുന്പെത്തും
ആപത്തുകാലത്തു ആരുമേ കാണില്ല
മറുവിചാരങ്ങള്‍ ഒന്നുമേ ഇല്ലാതേ
താന്‍ പിടിച്ച മുയലിനു കൊമ്പുകള്‍ ഉണ്ടെന്നും
ശെരി എന്നാല്‍ താന്‍ ചൊന്ന തന്നെന്നും
സത്യവും മിഥ്യയും കീഴ്മേല്‍ മറക്കുന്നു

സ്വന്തമാക്കീടുന്നു സുന്ദര സ്വപ്നത്തെ
വാങ്ങിക്കൂട്ടുന്നു സുന്ദര സൌദങ്ങള്‍
നിറക്കുന്നു തട്ടുകള്‍ ആ സുന്ദരിമാരാലേ
അഹങ്കരിച്ചീടുന്നു ഇനിയെല്ലാം എന്റേതേ

അറിയാതെ കേള്‍ക്കതെ ഓടുന്നു നാമിന്നു
ഈയാം പാറ്റകളായി ജീവിപ്പു എല്ലരും
നിമിഷത്തില്‍ മറിയുമീ സൌന്ദര്യമെല്ലാമേ
വാങ്ങിച്ചു കൂട്ടുന്നു സദാ സമയവും

ഒരു നിമിഷ വികൃതിയാല്‍ കീഴ്മേല്‍മറക്കുമീ
പ്രകൃതി തന്‍ വികൃതികള്‍ തടുക്കാന്‍ കഴിയില്ല
സ്വന്തമല്ലാ സ്വന്ത പ്രാണനും താങ്ങിയോടുന്നു
എല്ലാരും എപ്പോഴും എന്തിനോ പിന്നാലേ

അനങ്ങാതെ തിരിയാതെ കുലുങ്ങാതെ നില്‍ക്കുന്നു
ഭൂമീദേവിയാം അമ്മ നമുക്കായി
അനങ്ങിയാല്‍ കീഴ്മേല്‍ മറയുന്നു എല്ലാമേ
അവനുടെ എന്നുടെ വ്യത്യാസമില്ലാമേ
ഒന്നിനും ആകാതെ അവനിതാ നില്‍ക്കുന്നു
ഒന്നെന്നു തുടങ്ങേണം വല്ലതും അകണേല്‍
അഹങ്കരിച്ചതെല്ലമേ നിമിഷത്തില്‍ പോയതേ
പൂജ്യരാം നാമപ്പോള്‍ പൂജ്യമായി മാറിടും

5 comments:

തോക്കായിച്ചന്‍ said...

പണത്തിനായി ഓടുന്ന നമ്മുടെ ജീവിതത്തിലേക്കു ഒരെത്ത്തിനോട്ടം..

Anonymous said...

Nokkiyittu vallathum kando?

രാജീവ്‌ (Rajeev) said...

അനോണി കൊള്ളാമല്ലോ തോക്കായിച്ചാ.
പിന്നെ ഇതുവരെ ഭൂമികുലുക്കത്തിന്റെ കെട്ടുവിട്ടില്ലേ? എല്ലായിടത്തും കാണാമല്ലൊ “പ്രകൃതി തന് വികൃതി“ യും കീഴ്മേല് മറയലുമൊക്കെ.
വെറുതേ ഈ വക സാധനങ്ങള് എഴുതുന്ന നേരം ആ യാഹൂവിനെ അനുകൂലിച്ചൊ പ്രതികൂലിച്ചൊ എന്തെങ്കിലും എഴുതിവക്ക്. ഒരു അമ്പതു കമന്റെങ്കിലും ഉറപ്പാ. ഇപ്പൊ അതാ ട്രെന്ഡ് മാഷേ.

മയൂര said...

“പൂജ്യരാം നാമപ്പോള്‍ പൂജ്യമായി മാറിടും“
തോക്കായിച്ചോ, നന്നായിട്ടുണ്ട്.

നന്ദന്‍ said...

ഈ ജോവിച്ചായന്റെ കൈയ്യില്‍ കുറേ സ്റ്റോക്ക് ഉണ്ടല്ലോ :) പോരട്ടങ്ങനെ പോരട്ടെ..