Wednesday, March 14, 2007

മോണപ്പന്‍ M.C.A

നാട്ടില്‍ ചുറ്റുവട്ടത്തുള്ളവറ്ക്കു കമ്പ്യൂട്ടറ് വിജ്ഞാനം പകറ്ന്നു കൊടുത്തു അവറ്ക്കു നിക്കക്കള്ളി കൊടുക്കാതായപ്പോള്‍ അവരും വീട്ടുകാരും കൂടി കണ്ടുപിടിച്ച ഉപായം.. മോണപ്പന്‍ B.C.A യെ മോണപ്പന്‍ M.C.A ആക്കി മാറ്റുക എന്നതു. ഒരു പ്രൊഫെഷണല്‍ ആയാലുള്ള ഗുണങ്ങളെക്കുറിച്ചു ആഞ്ഞു മനസ്സിലാക്കിച്ചു മോണപ്പനെ കോട്ടയത്തുനിന്നും കോയമ്പത്തൂറ് ഫാസ്റ്റില്‍‍ കയറ്റി വീട്ടു... നീണ്ട 6 മണിക്കൂറുകള്‍ക്കു ശേഷം.. ഈറ്റ ഒലിപ്പിച്ചു..ഗാന്ധിപുരം ബസ് സ്റ്റാന്‍ഡില്‍ വണ്ടിയിറങ്ങി...

മോണപ്പന്‍ ഗാന്ധിപുരം ബസ് സ്റ്റാന്‍ഡ് കാര്യമായി പഠിച്ച ശേഷം വടാദിപുരം കോളനിയിലേക്കു വണ്ടി കയറി.. അതേ അവിടെയാണ്‍ മോണപ്പന്‍ M.C.A ആയി മാറിയേക്കാവുന്ന കോളേജ്.. ആറ്.കെ കോളേജ് ആഫ് എജ്ഞിനിയറിങ്..വടാദിപുരം..

കുറ്റിച്ചെടികളാല്‍ ചുറ്റപ്പെട്ടുകിറ്റക്കുന്ന സ്ഥലം.. മോണപ്പന്റെ ദിനചര്യകള്‍ക്കു പറ്റിയ സ്ഥലം.. മോണപ്പന്‍ മോണ കാട്ടി പോട്ടിച്ചിരിച്ചു.. ആരും കണ്ടില്ല.. തന്റെ സന്തോഷം എന്തിനു മറ്റുള്ളോരെ അറിയിക്കുന്നു ക്ലപ്. വായ കൊട്ടി അടച്ചു..

കോളേജു അപ്പീസിനു മുന്നില്‍ കെട്ടിവെക്കാനുള്ള കാശും എണ്ണി തിട്ടപ്പെടുത്തി മോണപ്പന്‍ നില്‍പ്പായി..
എത്ര പയന്റടിക്കാനുള്ള കാശാ പഹയന്മാറ് വാങ്ങികൂട്ടുന്നേ മോണപ്പന്‍ മനസ്സില്‍ പ്രാകി.. മോണപ്പന്‍ പ്ലീസ് കം.. വിളി കേട്ട മോണപ്പന്‍ ചിരിയും തൂകി അകത്തു പോയ് സലാം അടിച്ചു ഫീസും കെട്ടി അഡ്മിഷന്‍ കീശയില്‍ ആക്കി തിരിയെ വെച്ചടിച്ചു.. തന്റെ അസ്ഥാനമാകാന്‍ പോകുന്ന ഹോസ്റ്റല്‍ കാണാന്‍.. B.C.A ഇല്‍ നിന്നും M.C.A യിലേക്കുള്ള തന്റെ കുതിപ്പു അവിടെനിന്നും തുടങ്ങുകയായി.. അവന്‍ സന്തോഷത്താല്‍ സ്പീഡ് കൂട്ടി

മോണപ്പന് നിങ്ങള്‍ കരുതുന്ന പോലെ ഒരു കുഞ്ഞനല്ല.. 6 അടി മെലേ പൊക്കം.. രണ്ടുപേരെ മറച്ചു പിടിക്കാന്‍ തക്ക വണ്ണം..പിന്നെ നേരത്തെപറഞ്ഞ മോണ കാട്ടി ഉള്ള ചിരി..മോണപ്പന്‍ എന്നുള്ളതു വിളിപ്പെരാണു.. കാരണം
ഉന്തിയ, ഞാന്‍ ഇപ്പോള്‍ ചാടും എന്നും പറഞ്ഞു നില്‍ക്കുന്ന മോണയും അതിനു താങ്ങായി മുയലിന്റെ പോലുള്ള ചാ‍ടിയ രണ്ടു പലക പല്ലുകളും എലി പുന്നെല്ലുകണ്ട് പോലുള്ള ചിരിയും.. എല്ലാം കൂടി ചേറ്ന്നാല്‍ മോണപ്പനായി..

അങ്ങനെയുള്ള  മോണപ്പന്‍ സന്ധ്യമയങ്ങിയതിനാല്‍ പച്ചക്കു ഹോസ്റ്റലില്‍ കുറ്റിയടിച്ചു.. തുടക്കം വീശല്‍വേണ്ട മോണപ്പന്‍  അങ്ങനെ ചിന്തിച്ചു അന്തം വിട്ടു കിടന്നുറങ്ങി..
നേരം  വെളുത്തു മുണ്ടും മടക്കികുത്തി പല്ലുതേക്കാനും..കുറേയേറെയായി പിടിച്ചു വെച്ചിട്ടുള്ളതെല്ലാം ഒന്നു റിലീസു ചെയ്യുവാനുമുള്ള ത്വരയില്‍ കുറ്റിക്കാടിനു നേരെ വെച്ചടിക്കുമ്പോള്‍ പുറകില്‍ നിന്നുംമൊരു വിളി നില്ലെട  അവിടേ.. സീനിയേറ്സിനെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാന്‍ മേല അല്ലേടാ.. നിന്നെ ഒക്കെ ഞങ്ങള്‍ ഇവിടെത്തന്നെ പഠിപ്പിക്കാം.. തിരിഞ്ഞു നോക്കിയ മോണപ്പനെക്കണ്ടു അവറ് ഒന്നു ഞെട്ടിയോ.. എന്തിരുന്നലും.. ഒന്നു പകച്ചു സത്യം.. എന്താ ശേട്ടന്മാരേ മോണപ്പന്‍ വിനീതനായി ചോദിച്ചു.. അടി വേണൊ അടിയന്തിരം വേണോ.. മുണ്ടു ലേശം കൂടി പൊക്കി ഉടുത്തു അവന്‍പറഞ്ഞു.. ഞാന്‍ ഇന്‍സ്റ്റാള്‍മെന്റ് ഒന്നേ കൊടുത്തിട്ടുള്ളു.. കുറേ പയന്റിന്റെ കാശു ആ പയലുകള്‍ അമക്കി.. ശേട്ടന്മാറ് കുറെയേറെത്തവണ കാശെറിഞ്ഞുകാണൂലോ.. കളയിക്കല്ലേ കളയിക്കല്ലേ.. കാശെന്നേക്കൊണ്ടു തന്നെ കളയിക്കല്ലേ... മോണ കാട്ടി ഒന്നുകൂടി ചിരിച്ചു...
സീനിയേറ്സ് ചുമ്മാ കണ്ണും പൂട്ടി.. ആ മോണപ്പനാരുന്നോ.. അവന്‍ നമ്മുടെ സ്വന്തം ആളാ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു പിരിഞ്ഞു... ഇതാണ്‍ മോണപ്പന്‍. മോണപ്പന്‍ ബി സി എ, റെഡി റ്റു, എം സി എ.

മോണപ്പന്‍ തനിയേ അല്ല കേട്ടാ... അവനും ഉണ്ടു കമ്പിനി..കെ കുതിരന്‍‍.. കരാട്ടേ.. എന്തൊക്കെയോ ബെല്‍റ്റ് കെട്ടിയിട്ടുണ്ടെന്നും.. വെള്ള ബെല്‍റ്റ് കരിമ്പന്‍ അടിച്ചു ബ്രൊണ്‍ ആയാതാണെന്നും ഒരു കിംവതന്തിയും കേള്‍ക്കുന്നുണ്ട്... പാന്റിന്റെ ബെല്‍റ്റിനുള്ളില്‍ ഈ ബെല്‍റ്റും കെട്ടി കരാട്ടേ സ്റ്റെപ്സും കാട്ടിയാണു ആശാന്റെ നടത്തം..ആ ബെല്‍റ്റില് അടവുകളുടെ അയ്യീരുകളിയാണേന്നുമാണു കുതിരന്റെ വിശ്വാസം.. മോണപ്പന്റെ ഗുണ്ട എന്നു തന്നെ വേണമെങ്കില്‍ പറയാം..എപ്പോഴും കൂടെ ഉണ്ടാകും.. എല്ലാവരോടും എന്തിനും ഏറ്റുമുട്ടും..2 കരാട്ടേ സ്റ്റെപ്സുകള്‍ കാട്ടി വിരട്ടും.. എന്നിട്ടും വീണില്ലെങ്കില്‍.. ങ്യാഹൂ പൂ എന്നും പറഞ്ഞു വളഞ്ഞു കെട്ടി.. മെലെകീഴേ മറഞ്ഞു ഒന്നു തറയില്‍ ഓന്തിനേപ്പൊലെ നിന്നു കാണിക്കും.. ഒരു വിധപെട്ടവറ് ഇതു കണ്ടു വട്ടുകേസാണെന്ന വണ്ണം മാറിക്കൊടുക്കും.. കുതിരനു അഹങ്കാരവും കൂടും..

മോണപ്പനു അങ്ങനെ അരങ്ങു വാണിടുന്ന സമയത്തു.. ഹോസ്റ്റലില്‍ ദീപാവലി വന്നെത്തി.. പടക്കം എല്ലാ രീതിയിലും പൊട്ടിക്കാന്‍ വിദഗ്ദ്ഥനായ മോണപ്പന്‍.. ദീപാവലി എറ്റെടുത്തു ദീപങ്ങളേ ശെരിക്കങ്ങു വലിക്കുവാന്‍ തീരുമാനിച്ചു..
പടക്കങ്ങളും.. മാലപടക്കങ്ങളും പയന്റുകളും വാരിക്കുട്ടി ദീപാവലി ആഘോഷിക്കുവാന്‍ മോണപ്പന്‍ ഹോസ്റ്റലില്‍ എത്തി... ഒരു രണ്ടു പയന്റും വീശി.. ദീപാവലി അഘോഷിക്കാനിറങ്ങി.. പടക്കങ്ങള്‍‍‍ അങ്ങനെ പൊട്ടിക്കുന്ന സമയം മോണപ്പന്റെ തലയില്‍ മറ്റൊരു ആശയം പൊട്ടി മുളച്ചു.. തന്റെ ആരാധ്യപുരുഷനായ ഹോസ്റ്റല്‍ വാറ്ഡനെ ഒന്നു ശെരിക്കും ദീപാവലിയാല്‍ വലച്ചാലോ എന്നു...സാമ്പ്രാണി ത്തിരി എരിഞ്ഞുതീരാന്‍ ഉള്ള റ്റൈമിനെ ഒരു റ്റൈമിങ്ങാക്കി... റ്റൈമെറ് പടക്കം മോണപ്പന്‍ നിറ്മിച്ചു.. വാറ്ഡന്റെ മുറിയുടെ മുന്നിലും പിന്നിലും കുളിമുറിയുടെ പുറകിലും.. മുകളിലും മറ്റു മൂലകളിലുമായി അഞ്ചാറു പടക്കങ്ങള്‍..എല്ലാം ഒരേ റ്റൈമിങ്.. വാറ്ഡന്‍ ഇത്തവണ ഞെട്ടും ഇല്ലേല്‍ ഞെട്ടിക്കും.. മോണപ്പന്‍ മനസ്സില്‍ കരുതി...എല്ലാം ഒന്നിച്ചു തിരി കോളുത്തി യഥാസ്ഥാനങ്ങളില്‍ വെച്ചു.. പൊട്ടുവാന്‍ കാത്തിരുന്നു.. ഒട്ടും പിഴക്കാതെ അതെല്ലം പൊട്ടി.. വാറ്ഡന്‍ ഞെട്ടി.. അങ്ങനെ ഒരു ഭീകരന്തരീക്ഷം അവിടെ സൃഷ്ടിച്ചു..
ഇനി ഹോസ്റ്റല്‍ ആസ്ഥാനമാക്കിയാല്‍ ഒട്ടും നന്നല്ല എന്നു മനസ്സിലാക്കി മോണപ്പന്‍ ഒരു വീടെടുത്തു മാറുവാന്‍ തീരുമാനിച്ചു..വാടകക്കൊരു വീടും വന്നുപൊക്കിനായി ഒരു സ്കൂട്ടറും മോണപ്പ്ന്‍ ഒപ്പിച്ചെടുത്തു..മണ്ണെണ്ണയും പെട്രോളും സമാസമം ഒഴിച്ചാല്‍ സ്കൂട്ടറ് ഒന്നുമറിയാതെ ഒടും.. കൂടെ മോണപ്പനും.. കുറച്ചുനേരം കഴിഞ്ഞാല്‍ മോണപ്പന്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്നതും കാണാം.. ഇങ്ങനെ മോണപ്പനും പുറകില്‍ ഒരു പുകയും ആയി കോളേജ് യാത്ര കെങ്കേമമാക്കി..
ഞായറാഴ്ച്കളില്‍ ഗാന്ധീപുരം പള്ളിയില്‍ പൊകുക.. എല്ലാവരെയും ഒന്നു കാണുക.. മോണ കാട്ടുക.. ഒത്താല്‍ ഒരു ലൈന്‍ ഒപ്പിക്കുക്ക പിന്നെ ഉള്ള സമയം കളയാതെ സിനേമ കാണുക വെള്ള്മടിച്ചു തിരിച്ചു പോകുക എന്നിങ്ങനെയായിരുന്നു പരിപാടികള്‍.. അങ്ങനെയുള്ള ഒരു ഞായറാഴ്ച്ച...അന്നാണു അതു സംഭവിച്ചതു..
മോണപ്പനു കുടി കഴിഞ്ഞു ഒരാഗ്രഹം.. നല്ല സെവന്‍ അപ്പും കൂട്ടി വീട്ടില്‍ ചെന്നും രണ്ടു വീശണം.. അതിനെന്താ മാറ്‍ഗം.. കൂട്ടുകാറ് ഒരോന്നായി മാറ്ഗങ്ങള്‍ ഉപദേശിച്ചുതുടങ്ങി.. കൂട്ടത്തില്‍ കുതിരന്‍ പറഞ്ഞു.. ഒരു കാലി കുപ്പി വാങ്ങി.. ഒരു പയന്റ് അതിലൊഴിച്ച് കൂടെ സെവന്‍ അപ്പും ഒഴിച്ചു.. ബാക്കി സെവന്‍ അപ്പു വലിച്ചും കുടിച്ചു.. പാന്റിന്റെ പോക്കറ്റില്‍ തിരുകളിയാ... ദാ ഞാന്‍ ഇപ്പോ വരാംമെന്‍നും പരഞ്ഞു ആ ബുദ്ധിയും തലയില്‍ തിരുകി മോണപ്പന്‍ അടുത്ത നിപ്പന്‍ ശാല ലക്ഷ്യമാക്കി നടന്നു...
കോയമ്പത്തൂര്‍ സ്ഫോടനം നടന്ന കാലം..ബോ എന്നു കേട്ടാല്‍ ആളുകള്‍‍ വിരണ്ടോടും..പറഞ്ഞവനെ തല്ലും..
ഈ പറഞ്ഞ സമയത്തു കുപ്പിയില്‍ ത്രിബിള്‍ എക്സും സെവന്പ്പും മിക്സാക്കി പോക്കറ്റില്‍ തിരുകി മൊണപ്പന്‍ ബസ് സ്റ്റാന്‍ഡിലെത്തി നില്‍ക്കുകയാണ്‍... സമയം ഏഴു കഴിഞ്ഞു സൂചി ദാ വലത്തൊട്ടു മൂന്നര ഇഞ്ചു മാറി നില്‍ക്കുന്നു.. മോണപ്പനെ പേടിച്ചിട്ടണോ എന്തോ അറിയില്ല.., മോണപ്പനും കുതിരനും മറ്റു രണ്ടുപേരും കൂടി സൊറ പറഞ്ഞു പ്പോക്കറ്റില്‍ കിടക്കുന്ന കുപ്പീയെയും തട്ടി നില്‍ക്കുകയാണ്‍... ഠേഠേഠേ എന്നൊരു ശബ്ദം.. ചുറ്റും നിന്നവരെ കാണാനില്ല.. ബസ് സ്റ്റന്‍ഡ് ആളൊഴിഞ്ഞ വേദി ആയി. ആളുകള്‍ പരക്കം പായുന്നു ചിലറ് മൂട്ടിനു തീ പിടിച്ചപോലെ ഓടിക്കൊണ്ടേ ഇരിക്കുന്നു. പുതിയതായി വരുന്നവര്‍ മോണപ്പ്നേയും കൂട്ടരേയും തുറിച്ചു നോക്കുന്നു.. മോണപ്പന്‍ നിക്കറില്‍ മുള്ളിയ കുഞ്ഞാവയെപ്പൊലെ അന്തം വിട്ടു കെട്ടിറങ്ങി നില്‍ക്കുന്നു...
എല്ലാവര്‍ക്കും കാര്യം മനസ്സിലായി..ഒന്നും മിണ്ടാതെ മോണപ്പനെ തന്നെ നൊക്കി നിന്നു..
കെട്ടു വിട്ടതില്‍ നിരാശപൂണ്ട മോണപ്പന്‍ ഒരു ഫുള്‍ വാങ്ങി പച്ചവെള്ളം ഒഴിച്ചടിക്കാനായി തീരുമാനിച്ചു 7.18 ന്റെ വടാദിപുരം ബസ് പിടിച്ചു പരിവാ‍ര സമേതം യാത്രയായി
ഇങ്ങനെയുള്ള നിരവധി വികൃതികളാല്‍ വീരനായി മാരിയ മോണപ്പന്‍ റ്റിച്ചറെ ഭീഷണിപ്പെടുത്തി ഇന്റേണല്‍ മാറ്ക്കു വാങ്ങി സിനെമാ കഥ എഴുതി M.C.A പാസ്സ് ആയി...മെടിച്ച കാശില്‍ കൂടുതല്‍ തുകക്കു ജൂണിയറേ ഭീഷണിപ്പെടുത്തി സ്കൂട്ടറ് വിറ്റു കോയമ്പത്തൂറ് നിന്നും കെട്ടുകെട്ടി.. കോട്ടയം പട്ടണത്തിലെ അറിയപ്പെടുന്ന സോഫ്റ്റ്, വയറിനുടമയായി കുടുംബം മുടിയും വരെ തിന്നും എന്ന മട്ടില്‍ തിന്നും കൂടിച്ചും ഇന്നും ജീവിക്കുന്നു

Friday, March 9, 2007

ഹേയ് നീയോ സുന്ദരി!

അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത
ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി
ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം
നില്‍ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍

കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ
സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍
ജീവിത ലക്‌ഷ്യമേ അതു താനെന്നവണ്ണമോ
മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ

ജീവിതം മറക്കുന്നു ഓടുന്നു പിന്നാലേ
അപ്പന്‍ അമ്മ ഭാര്യ പിന്നെ കുട്ടികള്‍
എല്ലാമേ പിന്നീടു ആദ്യമോ ഇവള്‍ തന്നെ
സ്വന്തമായാലെല്ലാമേ തികഞ്ഞീടും

കാല്‍തെറ്റി വീഴുന്നു ഓട്ടത്തിനിടയിലോ
സാരമാക്കാതോടുന്നു പിന്നെയും വ്യറ്ത്ഥമായി
വേണ്ട വേണ്ടാന്നോതിയ വാക്കുകള്
ഓറ്മയില്‍ നില്‍ക്കാതെ ഓടുന്നു എല്ലാരും
കൈപ്പിടിയിലാക്കുവാന്‍ ഓമനിച്ചീടുവാന്‍‍
മറ്റുള്ളോറ്ക്കു മുന്നേ ഞെളിഞ്ഞു നടക്കുവാന്‍

ആപത്തു വരും കാലം ഐശ്വര്യം മുന്പെത്തും
ആപത്തുകാലത്തു ആരുമേ കാണില്ല
മറുവിചാരങ്ങള്‍ ഒന്നുമേ ഇല്ലാതേ
താന്‍ പിടിച്ച മുയലിനു കൊമ്പുകള്‍ ഉണ്ടെന്നും
ശെരി എന്നാല്‍ താന്‍ ചൊന്ന തന്നെന്നും
സത്യവും മിഥ്യയും കീഴ്മേല്‍ മറക്കുന്നു

സ്വന്തമാക്കീടുന്നു സുന്ദര സ്വപ്നത്തെ
വാങ്ങിക്കൂട്ടുന്നു സുന്ദര സൌദങ്ങള്‍
നിറക്കുന്നു തട്ടുകള്‍ ആ സുന്ദരിമാരാലേ
അഹങ്കരിച്ചീടുന്നു ഇനിയെല്ലാം എന്റേതേ

അറിയാതെ കേള്‍ക്കതെ ഓടുന്നു നാമിന്നു
ഈയാം പാറ്റകളായി ജീവിപ്പു എല്ലരും
നിമിഷത്തില്‍ മറിയുമീ സൌന്ദര്യമെല്ലാമേ
വാങ്ങിച്ചു കൂട്ടുന്നു സദാ സമയവും

ഒരു നിമിഷ വികൃതിയാല്‍ കീഴ്മേല്‍മറക്കുമീ
പ്രകൃതി തന്‍ വികൃതികള്‍ തടുക്കാന്‍ കഴിയില്ല
സ്വന്തമല്ലാ സ്വന്ത പ്രാണനും താങ്ങിയോടുന്നു
എല്ലാരും എപ്പോഴും എന്തിനോ പിന്നാലേ

അനങ്ങാതെ തിരിയാതെ കുലുങ്ങാതെ നില്‍ക്കുന്നു
ഭൂമീദേവിയാം അമ്മ നമുക്കായി
അനങ്ങിയാല്‍ കീഴ്മേല്‍ മറയുന്നു എല്ലാമേ
അവനുടെ എന്നുടെ വ്യത്യാസമില്ലാമേ
ഒന്നിനും ആകാതെ അവനിതാ നില്‍ക്കുന്നു
ഒന്നെന്നു തുടങ്ങേണം വല്ലതും അകണേല്‍
അഹങ്കരിച്ചതെല്ലമേ നിമിഷത്തില്‍ പോയതേ
പൂജ്യരാം നാമപ്പോള്‍ പൂജ്യമായി മാറിടും

Monday, February 26, 2007

ആയിരം സ്വപ്നങ്ങളുമായി...

ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു അവന്റെ ചിന്തകള്‍ എങ്ങും എത്തുന്നില്ല.. ഉത്തരവാദിത്ത്വങ്ങള്‍ രൂപയില്‍ കൊളുത്തിപ്പിടിച്ചിരിക്കുന്നു..അവനും അതില്‍ കണ്ണുംനട്ടാണ്‍.. മറ്റെന്തിനോവേണ്ടി ജീവിക്കുന്നതു..
സ്വന്തമെന്നും ബന്ധമെന്നും കൂട്ടുകാരെന്നും ഉള്ള പദങ്ങള്‍ അതോറ്ത്താല്‍ ഇവിടെ കഴിയാന്‍ പറ്റില്ലെന്ന യാഥാറ്ത്ഥ്യം മനസ്സിലാക്കിയിട്ടെന്നവണ്ണം അവ വിസ്മരിച്ചുകൊണ്ട് അവന്‍ യാത്ര തുടറ്ന്നേ ഇരിക്കുന്നു..

തന്റെ കുഞ്ഞ് .... ആ കുഞ്ഞിനെ കാണാന്‍ കൊതിക്കുന്ന.. ഒന്നു തോടാന്‍ കൊതിക്കുന്ന.. അവന്റെ കിളിക്കൊഞ്ചലുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന അവനെ എടുത്തു കവിളില്‍ ഒന്നുമ്മ വെക്കാന്‍ കൊതിക്കുന്ന ഒരായിരം കൈകള്‍ ഉണ്ടെന്നിരിക്കേ.. ഇല്ലാത്ത അവസ്ഥ.. അങ്ങനെ ഒക്കെ ആ കുഞ്ഞും കൊതിക്കുന്നുണ്ടാകില്ലേ.. അവന്റെ ജീവിതം തുടക്കത്തിലേ ഒരു പിടി നല്ല കാര്യങ്ങളുടെ നഷ്ടതയില്‍ ആണല്ലോ തുടങ്ങിയിരിക്കുന്നതെന്നോറ്ത്തു അയാളുടെ മനസ്സു വിങ്ങി..ഇതെല്ലാം എന്തിനുവേണ്ടി...
നാളെ താന്‍ ഇല്ലതായാല്‍ തനിക്കന്യനാകുന്ന, തന്റെ പേരില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത കുറേയേറെ കടലാസു കഷ്ണങ്ങള്‍ക്കു വേണ്ടിയല്ലേ ഇതെല്ലാം.. ആ കുഞ്ഞിന്റെ കയ്യില്‍ പെട്ടാല്‍ അതിന്റെ വിലയറിയാതെ പിച്ചിചീന്തുന്ന കടലാസു കഷ്ണങ്ങള്‍.. ആരതിനു വിലയിട്ടു.. അതിനു യഥാറ്ത്ഥത്തില്‍ അത്രയും വിലയുണ്ടോ? കപടതയുടെ മുഖം മൂടിയല്ലേ ആ കടലാസു കഷ്ണങ്ങള്‍..

സ്വന്തം നാട്ടിലെ പച്ചപ്പിന്റെ ആ തണലില്‍ കിടന്നു സുന്ദര സ്വപ്നങ്ങള്‍ നെയ്യാന്‍ അവിടെ ഒഴുകിയെത്തുന്ന കുഞ്ഞരുവികളിലെ വെള്ളം മോന്തിക്കുടിച്ചു മൂളിപ്പാട്ടും പാടി ഇരിക്കുവാന്‍, അങ്ങിനെ ഇരുന്നുറങ്ങി സ്വപ്നങ്ങള്‍ നെയ്യുവാന്‍, പാറിപ്പറക്കുന്നു കിളികളും..അവയുടെ കലപില ശബ്ദവും..കൂടണയാനുള്ള വെപ്രാളവും, തൊട്ടു തലോടി പോകുന്ന പൂമ്പാറ്റകളും..തുമ്പികളും..നറുമണം ചൊരിയുന്ന പുഷ്പങ്ങളും.. എല്ലാം എല്ലാം എവിടെ.. അന്യമാവുകയല്ലേ തനിക്കു...
ഗട്ടറുകള്‍ നിറഞ്ഞ വഴികളില്‍ തോന്നുന്നവണ്ണം വണ്ടി ഓടിക്കുവാനും..വേണ്ടപെട്ടവരെ വെച്ചങ്ങനെ സ്പീഡില്‍ ഓടിക്കുംമ്പോള്‍‍ കിട്ടുന്ന ശാസനകളും.. വേണം എന്നു തോന്നുമ്പോള്‍‍ ഇറങ്ങിപ്പോയി കഴിക്കുന്ന ഡബിള്‍ ഓമ്‌ലൈറ്റും..കപ്പയും മീനും..അങ്ങനെ എന്തെല്ലാം.. അയാള്‍ക്കു നന്നായി ദാഹിച്ചു തുടങ്ങി.. 120 യെന്‍ മുടക്കി പച്ചവെള്ളം മേടിച്ചു കുടിച്ചപ്പോള്‍‍ നാട്ടിലെത്താന്‍ പിന്നേയും ദാഹം കൂടി.. ഇതിനെല്ലാം എത്ര നാള്‍ കാത്തിരിക്കണം..
ജീവിതത്തിന്റെ നല്ല നാളുകള്‍ ഇങ്ങനെ ഒന്നുമറിയാതെ ഒന്നും അനുഭവിക്കാതെ കടന്നു പോകുന്നു..തിരിയേ അതിലേക്കു പോകുവാന്‍ കഴിയാതെ.. പോകുവാനാകാത്തവണ്ണം മനസ്സിന്റെ കടിഞ്ഞാണ്‍ അവന്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു..
ചുറ്റുമുള്ള ശബ്ദങ്ങളില്‍ ശൃദ്ധിക്കാതെ...മാതൃഭാഷയിലെ പാട്ടിന്റെ ഈണങ്ങളില്‍ മുഴുകി, തഴുകി അയാള്‍‍ പ്ലാറ്റ്ഫോമില്‍ നിന്നു.. ഹോറണ്‍ മുഴക്കാതെ വന്ന വണ്ടിയുടെ പേരില്‍ അറിയിച്ച കീരോയി സെന്‍ മാതെ ഒസാഗാടി കുദാസായി (മഞ്ഞ വര വരെയേ വണ്ടി നോക്കി ദയവായി നിക്കാവുള്ളു പോലും, അതിനപ്പുറത്തോട്ടു ങൂഹും വേണ്ടാ .. പോയാല്‍ ധീം..ധരികിട ധോം).. അതവന്‍ കേട്ടു അനുസരിച്ചു... നിരയായി നിന്നു.. ആളുകള്‍ ഇറങ്ങി.. അയാള്‍‍ അതില്‍ കയറി... അയാള്‍ ഓറ്ത്തു.. അനുസരണയോടെ ലൈനില്‍ നിന്നു വണ്ടിയില്‍ കയറാന്‍ താന്‍ എന്നാണ്‍ പടിച്ചതു... നന്നായി നാളെയും യാത്ര തുടരേണ്ടതല്ലേ... തന്റെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ചിറകു മുളച്ചില്ലെങ്കില്‍ കൂടി.. തന്നെ പ്രതീക്ഷിച്ചിരിക്കുന്ന താന്റെ മാത്രം സ്വന്തമായുള്ളവരുടെ മോഹങ്ങളേയും പ്രതീക്ഷകളേയും തല്ലിക്കൊഴിക്കാന്‍ പാടില്ല..സൂക്ഷം വേണം എന്തിനും അപ്പോഴും...അയാള്‍‍ യാത്ര തുടറ്ന്നു....

Tuesday, February 20, 2007

വയസു ആറ്, ലൈന്‍ ഒന്നു

കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള്‍ വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം
എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്‍കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആ‍രാദ്യം പറയും എന്ന പാട്ടു ആ നിക്കറിട്ട കാലത്തു അറിയാതിരുന്നതിനാല്‍ പാടാതെ ഒന്നും പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കാലം...അങ്ങനെ ഞാന്‍ വാണിരുന്ന കാലത്തു...
കലശലായ പ്രണയം.. വയസു മൊട്ടയില്‍ നിന്നു ദാ പുറത്തു ചാടി.. ഇല്ല.. എന്നു പറഞ്ഞു നിക്കുന്ന ആറാമതു വറ്ഷം..ഞാനോ നീയോ ഫസ്റ്റ് റാങ്ക് മ്മേടിക്കും എന്നു പറഞ്ഞു പഠിക്കുന്നതിനിടയില്‍ മനസ്സില്‍ കയറിക്കൂടിയതാണ്...
അവള്‍ ഭയങ്കര പഠിപ്പിസ്റ്റാ.. ഞാനും മോശമല്ലാ..അവളെ പ്രണിയിച്ചാല്‍ വളച്ചൊടിച്ചു റാങ്ക് എനിക്കു സ്വന്തമാക്കാം, പ്രതിയോഗില്ലാതെ..അവളും അങ്ങനെ തന്നെ കരുതിയിരുന്നുവോ?
മൂക്കു കൊണ്ടു ഇക്ഷാ വരപ്പിക്കും എന്നു പറയും പോലെ എന്റെ മൂക്കത്തു തൊട്ടു അവള്‍ എന്നോടു ചോദിച്ചു...നിന്റെ മൂക്കു എത്ര വലുതാ.. നല്ല രസം കാണാന്‍..പിന്നെയേ... നിനച്ചെന്നെ ഇഷ്ടമാണോ? കോരിത്തരിച്ചിരുന്നുപോയി ഞാന്‍.. എങ്ങനെ മറുപടി നല്‍കും... അപ്പോള്‍ തന്നെ അവളെ അങ്ങു കെട്ടിയാലോ എന്നു മനസ്സില്‍ കരുതി പക്ഷേ.. എനിക്കു ഭയങ്കര വെയിറ്റ് അല്ലേ.. ഒന്നാലോചിച്ചേച്ചു പറയാം നിന്നെയാണോ അതോ നിന്റെ കൂട്ടുകാരിയെ ആണോ എന്നു.. ഞാന്‍ വെച്ചുകാച്ചി
എന്റെ ഒരു കൂട്ടുകാരന്‍ അവളെയാണൊ അവളുടെ കൂട്ടുകാരിയെ ആണോ ഒരാളെ നോട്ടമിട്ടിട്ടുണ്ടെന്നു എനിക്കറിയാം.. അവനു വേണ്ടതു അവന്‍ എടുത്തോട്ടെ.. ഞാന്‍ പുലിയല്ലേ എനിക്കെപ്പോ വേണേലും.. എവിടുന്നു വേണേലും കിട്ടുമല്ലോ ഞാന്‍ മനസ്സില്‍ ഓറ്ത്തു..
അവനു കൂട്ടുകാരിയെ മതി എനിക്കു സമാധാനമായി..അവനു പെണ്ണൊപ്പിച്ചുകൊടുക്കുന്ന കാര്യം ഞാനേറ്റു, അവനോടു പറഞ്ഞു. എനിക്കൊരു കൂട്ടായല്ലോ, സെറ്റപ്പായി നടക്കാന്‍ ഞാന്‍ മനസ്സിലോറ്ത്തു..
പിറ്റേന്നു നേരം വേളുത്തു.. കവലയില്‍ ഒളിഞ്ഞുനോക്കാതെ നേരത്തേതന്നെ ഞാന്‍ സ്കൂളില്‍ എത്തി തയ്യാറെടുത്തു.. നിന്നെ എനിച്ചും ഇഷ്ടമാണെന്നു പറയുവാന്‍.. പിന്നെന്തായിരിക്കും അവസ്ഥ ഞാന്‍ മനക്കോട്ട കെട്ടി..
അവള്‍ വന്നു.. അവളോടു പറഞ്ഞു.. നിന്നെ എനിച്ചും ഇഷ്ടമാ.. നമുക്കു വലുതാകുമ്പോള്‍ കല്യാണം കഴിച്ചാം എന്നു...
അന്നും എനിക്കു വിവരമുണ്ടായിരുന്നു എന്നതില്‍ ഇന്നും ഞാന്‍ അഹങ്കരിക്കുന്നു
വലുതായാലേ കല്യാണം കഴിക്കാന്‍ പറ്റൂത്രേ..ആ പറഞ്ഞപോലെ ഇന്നു ഞാന്‍ വലുതായിരിക്കുന്നു.. കല്യാണവും കഴിച്ചിരിക്കുന്നു.. എത്ര സത്യം..
അതിന്റെ കൂടെ ഒരു കര്യം കൂടി ഞാന്‍ മൊഴിഞ്ഞു.. എന്റെ കൂട്ടുകാരനു നിന്റെ കൂട്ടുകാരിയെ ഇഷ്ടമാണു..
എന്നിഷ്ടം കേട്ട.. എന്റെ കൂട്ടുകരന്റെ ഇഷ്ടം കേട്ട അവളും കൂട്ടുകാരിയും ഞെട്ടിത്തരിച്ചുപോയി..
ശ്മശാനമൂകത.. കൂട്ടുകാരി പണിപറ്റിച്ചു.. പുറകില്‍ ടീച്ചറ്..
എന്തടാ നീ പറഞ്ഞതു.. ഇത്തിരിപോന്ന ചെക്കന്റെ മനസ്സിലെ ഒരാഗ്രഹങ്ങളെ.. വെറുതെയല്ലാ മാറ്ക്കുകള്‍ കുറയുന്നതു.. സാറിനെ ഞാന്‍ ഒന്നു കാണട്ടേ (എന്റെ പപ്പയും ഒരു സാറാണെന്ന സത്യം ഇവിടെ ഒന്നു പറയട്ടെ)
ഒരു ചൂരല്‍, മിന്നായം പോലെ എന്നെ തഴുകി കടന്നു പോയി.. അതിന്റെ ഇക്കിളിപ്പെടത്തലുകളും.. ഈ ചൂരലിന്റെ ഒക്കെ ഒരൂ കാര്യമേ ചുമ്മാ നിന്ന മനുഷ്യനെ ചിരിപ്പിച്ചുകളയും...ഞാനും നിറ്ത്താതെ കരഞ്ഞു അല്ല ചിരിച്ചു..
ദുഷ്ടേ എന്നോടീച്ചതി വേണമായിരുന്നോ ഞാന്‍ അവളെ നോക്കി മനസ്സില്‍ ചോദിച്ചു..
ആ സാരമില്ല ഇഷ്ടമല്ലേ അതു പിന്നിടും വരും..
പിറ്റേന്നു തന്നെ അവള്‍ക്കെന്നെ വീണ്ടും ഇഷ്ടമായി...ഞങ്ങള്‍ അടുത്തുള്ള പള്ളിയുടെ മുന്നില്‍ വെച്ചു അതു ചെയ്തു......
മറ്റൊന്നുമല്ല.. ഞാന്‍ കല്യാണം കഴിക്കുന്നെങ്കില്‍ അവളയേ കഴിക്കു ഇല്ലെങ്കില്‍ ഞാന്‍ അച്ചനാകും എന്ന പ്രതിജ്ഞ...
പറഞ്ഞതുപൊലെ ഞാന്‍ ചെയ്തു...ഞാന്‍ അച്ചനായി എന്റെ കുഞ്ഞാപ്പിയുടെ.


Monday, February 19, 2007

സ്വരലയ സംഗമം

സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍
ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം
കഴിഞ്ഞ കാലത്തിന്‍ ശബ്ദവ്യതിയാനം
കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന്‍ നൊമ്പരം
കാണാത്ത ശബ്ദത്തിന്‍ വേറിട്ട പ്രതീക്ഷകള്‍
പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും
ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം
എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം
സ്വരലയ സ്വാന്തനം അനുഭവിച്ചീടുന്നു
നാളുകള്‍ താണ്ടിയ ശബ്ദ വൈകൃതം
ഇന്നിതാ സ്വരരാഗ സുധയായി ഒഴുകുന്നു
സ്നേഹത്തിന്‍ കൊടുമുടി താണ്ടിയൊരു സ്വരം
എന്നുടെ അമ്മ തന്‍ ഒരേയൊരു സ്വരമിതാ
സ്നേഹിച്ചു കൊതിതീരാ സുന്ദര സ്വരമൊന്നേ
എന്നുടെ പെണ്‍കൊച്ചിന്‍ മധുരസ്വരമതു
ആ സ്വരം ചേറ്ന്നിതാ ഉദിച്ചല്ലോ ചെറു സ്വരം
അമ്മമ്മാ അപ്പപ്പാ മധുരങ്ങളേകുന്നു
ബന്ധുമിത്രാതികള്‍ ഒന്നിച്ചേകുന്നു
ആത്മ ബന്ധത്തിന്‍ വേറിട്ട സ്വരങ്ങളും
കൂട്ടുകാറ് തന്‍ അശ്വാസ സ്വരങ്ങളും
സ്വരലയ സാന്ദ്രമാറ്ന്നൊരു ജീവിതം
പ്രാറ്ത്ഥിപ്പൂ ഞാനെന്നും നല്‍കണേ ദിനങ്ങളെ
എന്നെന്നും സ്വരമധുരിമയില്‍ ലയിച്ചിടാന്‍

Thursday, February 15, 2007

ഭൂമികുലുക്കം

കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആ‍കാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും കൂടും..
അപ്പൊൾ പെട്ടന്നാണു അതു സംഭവിച്ചതു.. ശക്ത്തിയായ ഒരു കുലുക്കം.. എല്ലാം കീഴ്മേൽ മറയുന്നു.. ഞാൻ പ്രാണരക്ഷാറ്ത്തം ഒരു മേശക്കടിയിൽ കയറി.. തല പോയാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ..
മേശ എന്റെ ഈ തല കണ്ടു ഭയന്നിട്ടെന്നവണ്ണം ഓടി ഒളിക്കാൻ ശ്രമിക്കുന്നതുപോലെ ആടി ഉലയുകയാണു.. ദൈവമേ രക്ഷിക്കണേ എന്നു എന്നത്തേയും പോലെ അന്നും ഞാൻ ആദ്മാറ്ത്തമായി നിലവിളിച്ചു..
ഇനി കുലുക്കാൻ ഒന്നും ബാക്കി ഇല്ല എന്ന മട്ടിൽ കുലുക്കം നിന്നു.. കുലുക്കി കുലുക്കി ഭൂമീ ദേവി മടുത്ത കാണും.. എത്ര നേരം എന്നു വെച്ചാണു കുലുക്കുക.. ഞാൻ മെല്ലെ എഴുന്നേറ്റു ഒരു കറ പറ ശബ്ദം എന്തെല്ലാമോ വിട്ടു പോകുന്ന പോലെ.. താഴെ വീണു പോകുമോ എന്ന ഒരു ഭയം.. അതല്ല എന്റെ ഈ വലിയ തല ഒരു താങ്ങായി കണ്ടു മേലേന്നു വല്ലതും ഇങ്ങു വരുമോ എന്ന ചിന്തയും ഉണ്ട്.. സാവധാനം ഞാൻ പുറത്തു കടന്നു.. എല്ലാം.. ങങങങങ അല്ലെങ്കിൽ റ് റ് റ് റ് റ് റ് റ എന്ന മട്ടിൽ ഒരു ചോദ്യ ചിഹ്നം പോലെ നിൽക്കുന്നു..
അവയെ എല്ലാം മെല്ലെ തൊട്ടു തലോടി ബാലൻസ് പിടിച്ചു ഞാൻ പുറത്തു കടന്നു.. ചുറ്റും കണ്ണോടിച്ചു.. മേലിനൊരു വേദന ഒന്നു കൂടി കണ്ണു തിരുമ്മി നോക്കി.. വീണ പൂവെ.. എന്ന ആശാന്റെ കവിത ഞാൻ ഒറ്മിച്ചു.. .. വീണതാടൊ കൂവേ.. ഞാൻ കട്ടിലിൽ നിന്നും.. എന്നു ഞാൻ അതു തിരുത്തി പാടി..
ആഹ്ലാദിക്കാൻ ഇതില്പരം എന്തിരിക്കുന്നു.. ഞാൻ സ്വയം കുലുങ്ങിയതാണല്ലോ എന്ന സമാധാനത്തിൽ കട്ടിലിൽ മെല്ലെ വലിഞ്ഞു കയറി.. കുലുക്കം എനിക്കു മാത്രമായിരുന്നല്ലോ.. എന്റെ പെണ്‍കൊച്ചു ഇതൊക്കെ കണ്ടാൽ മോശമല്ലേ.. ഇതൊന്നും കാണുവാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ലല്ലോ എന്ന മനസമാധാനത്തോടെ കട്ടിലിൽ വലിഞ്ഞു കയറി..കണ്ണും പൂട്ടി..ഗ്രറ് റ് റ് റ് റ്.. ങ്‌ര്‌റ്‌റ്‌റ്‌റ്

ഏന്റെ പ്രമോഷൻ

വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാ‍ൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് എന്റെ ഉയറ്ച്ചയിൽ അസൂയപ്പെട്ടിട്ടെന്നവണ്ണം പൊട്ടി പൊട്ടി കരയുകയാൺ.. ഞാൻ എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും.. തിരിച്ചു പോകുവാനും ഉറ്റവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കുവാനും കഴിയാതെ ഞാൻ എന്റെ പ്രയാണം തുടറ്ന്നു.. തനിയേ.. എവിടേക്കെന്നു സ്വയം അറിയാതെ..

കൊച്ചു കവിതകള്‍

1)
കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു
ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു
ജീവിതം എന്ന മിഥ്യ തൻ സത്യമേ
നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു

2)
അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ
കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ
നാം ചെയ്യും നന്മകൾ നമ്മിൽ നിൽക്കണം
അറിയണം മറ്റുള്ളോറ് നമ്മെ വെറും നാമായി
3)
പേരിനായി നൽകുന്ന ദാനമോ പാഴാകും
പേരില്ലങ്കിലോ ജീവിതം പാഴാകും
ജീവിതം പുഷ്പിക്കാൻ നന്മകൾ ധാരാളം
നന്മയിൽ തീറ്ത്തൊരു നാളെകൾ നെയ്തിടാം

4)
ചിരിയുടെ മുത്തുകൾ ആയുസ്സു കൂട്ടുന്നു
സൗഹ്രുദ ബന്ധങ്ങൾ ചിരികളും കൂട്ടുന്നു
ജീവിത സൗന്ധര്യം എന്നുമേ കൂട്ടുവാൻ
സൗഹ്രുദ ബന്ധങ്ങൾ കൂടട്ടേ നമ്മളിൽ

Tuesday, February 13, 2007

കണ്ണിമാങ്ങാജീവന്‍

തോരാത്ത മഴയത്തു നാണിച്ചു നില്‍ക്കുന്ന
മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു
തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍
വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ

പെയ്തൊഴിയാ മഴയത്തും കളകളാരവം
കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍
കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും
പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാ‍ന്‍

ഉച്ചത്തില്‍ അമ്മ തന്‍ സ്വരം, പാടില്ല നനയുവാന്‍
മഴ നനഞ്ഞീടുകില്‍ അസുഖങ്ങള്‍ വന്നിടും
അപകടം ഉണ്ടതേ.. മഴപെയ്യും നേരമോ
മാവിന്‍ കീഴിലോ മാങ്ങാ പെറുക്കുന്നു

കേള്‍ക്കാതെ പിന്നെയും മാങ്ങകള്‍ പെറുക്കി ഞാന്‍
മാങ്ങ തന്‍ എണ്ണത്താല്‍ ശ്രേയസു വര്‍ത്ഥിക്കും
കൂട്ടുകാരോടെല്ലാംചൊല്ലിടാം പിന്നീടു
മഴയത്തു ഞാന്‍ തന്നെ പെറുക്കീലോ മാങ്ങകള്‍

മാങ്ങകള്‍ കൂടുന്നു അമ്മ തന്‍ കരച്ചിലും
ഞാനൊന്നും കേള്‍ക്കതെ പെറുക്കുന്നു പിന്നെയും
അനുസരണക്കേടിനും മാങ്ങ തന്‍ എണ്ണത്താല്‍
അമ്മയെ എന്‍ വഴി വരുത്തിടാം എന്ന ചിന്തയും

വീഴുന്നു കൊമ്പിതാ എന്‍ തലയിലൊന്നായി
ഞാന്‍ എന്ന ഞാന്‍ വെറും പാവകണക്കേയും
അമ്മ തന്‍ നിലവിളി ഉച്ചത്തില്‍ ആയിതോ
പിന്നങ്ങൊന്നുമേ കേള്‍ക്കുന്നില്ലിതോ

മാങ്ങകള്‍ മാത്രമായി കിടക്കുന്നു ചുറ്റിലും
തിന്നുവാന്‍ ആകാതെ ഞാനെങ്ങോ യാത്രയായി
ജീവിതം അറിയാതെ അമ്മയെ കേള്‍ക്കാതെ
ജീവനേക്കാള്‍ മാങ്ങയെ ഞാനന്നു സ്നേഹിച്ചോ?