Tuesday, February 13, 2007

കണ്ണിമാങ്ങാജീവന്‍

തോരാത്ത മഴയത്തു നാണിച്ചു നില്‍ക്കുന്ന
മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു
തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍
വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ

പെയ്തൊഴിയാ മഴയത്തും കളകളാരവം
കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍
കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും
പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാ‍ന്‍

ഉച്ചത്തില്‍ അമ്മ തന്‍ സ്വരം, പാടില്ല നനയുവാന്‍
മഴ നനഞ്ഞീടുകില്‍ അസുഖങ്ങള്‍ വന്നിടും
അപകടം ഉണ്ടതേ.. മഴപെയ്യും നേരമോ
മാവിന്‍ കീഴിലോ മാങ്ങാ പെറുക്കുന്നു

കേള്‍ക്കാതെ പിന്നെയും മാങ്ങകള്‍ പെറുക്കി ഞാന്‍
മാങ്ങ തന്‍ എണ്ണത്താല്‍ ശ്രേയസു വര്‍ത്ഥിക്കും
കൂട്ടുകാരോടെല്ലാംചൊല്ലിടാം പിന്നീടു
മഴയത്തു ഞാന്‍ തന്നെ പെറുക്കീലോ മാങ്ങകള്‍

മാങ്ങകള്‍ കൂടുന്നു അമ്മ തന്‍ കരച്ചിലും
ഞാനൊന്നും കേള്‍ക്കതെ പെറുക്കുന്നു പിന്നെയും
അനുസരണക്കേടിനും മാങ്ങ തന്‍ എണ്ണത്താല്‍
അമ്മയെ എന്‍ വഴി വരുത്തിടാം എന്ന ചിന്തയും

വീഴുന്നു കൊമ്പിതാ എന്‍ തലയിലൊന്നായി
ഞാന്‍ എന്ന ഞാന്‍ വെറും പാവകണക്കേയും
അമ്മ തന്‍ നിലവിളി ഉച്ചത്തില്‍ ആയിതോ
പിന്നങ്ങൊന്നുമേ കേള്‍ക്കുന്നില്ലിതോ

മാങ്ങകള്‍ മാത്രമായി കിടക്കുന്നു ചുറ്റിലും
തിന്നുവാന്‍ ആകാതെ ഞാനെങ്ങോ യാത്രയായി
ജീവിതം അറിയാതെ അമ്മയെ കേള്‍ക്കാതെ
ജീവനേക്കാള്‍ മാങ്ങയെ ഞാനന്നു സ്നേഹിച്ചോ?

9 comments:

തോക്കായിച്ചന്‍ said...

ചുമ്മാ എഴുതിയതാ.. ഒരൊരോ കര്യങ്ങള്‍ക്കായുള്ള മനുഷ്യന്റെ നെട്ടോട്ടത്തേക്കുറിച്ചു...

.... said...

സത്യം......അതിലെ വരികളില്‍ മനുഷ്യന്‍ ലോകം വെട്ടിപ്പിടിക്കാന്‍ നടത്തുന്ന നെട്ടോട്ടവും അവസാനം അവനു സ്വയം നഷ്ടമാകുന്നതും വളരെ കാവ്യാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്.

നല്ല വരികള്‍....നല്ല ഭാഷ..ഇനിയും എഴുതു ഒരുപാട്. ആശംസകള്‍}

Unknown said...

ജോവിച്ചായൊ, കലക്കി. നല്ല ലളിതമായ ഭാഷയും ശക്തമായ ആശയവും.. ഒരുപാടിഷ്ടമായി.

നന്ദന്‍ said...

കണ്ണിമാങ്ങാജീവന്‍.. നല്ല പേര്‍.. പേരു പോലെ തന്നെ ഹൃദയസ്പറ്ശിയായ കവിത..

ഇനിയും എഴുതൂ ജോവിച്ചായാ..

പിന്നെ സെറ്റിംഗ്സില്‍ കമന്റ് പിന്മൊഴികളുമായി ലിങ്ക് ചെയ്യൂ.. അവിടെ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് എന്നുള്ളിടത്ത് pinmozhikal@gmail.com എന്നു കൊടുക്കണം.. ഇതിനകം ചെയ്തിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു..

Dandy said...

ജോവിച്ചായോ, കവിത മനോഹരം. വായിക്കൂമ്പോള്‍ ഈണം തന്നെ മനസ്സില്‍ വരുന്നു.

വിഷ്ണു പ്രസാദ് said...

-:)

തോക്കായിച്ചന്‍ said...
This comment has been removed by the author.
തോക്കായിച്ചന്‍ said...

തുഷാരബിന്ദു പോലെ സുന്ദരമായ സിന്ദുച്ചേച്ചി... ബാലഗോപാല്‍, നല്ലൊരു ആശയം പറഞ്ഞു തന്ന നന്ദന്‍, ഡാന്‍ഡി (പേരു അങ്ങനെ അല്ലെങ്കില്‍ ക്ഷമിക്കണേ), വിഷ്ന്ണു പ്രസാദ് എല്ലാവറ്ക്കും നന്ദി ഉണ്ടു കേട്ടോ

Anonymous said...

kUnjikAnnante Kannimanga :)