Wednesday, March 12, 2008

മൈ ദിനം അഥവാ എന്റെ ഡേ

ഈശ്വരാ കൈയ്യുടെ ഒരത്തിനെന്താ‍ ഇത്ര വേദന.. ഒന്നു തിരിഞ്ഞു കിടന്നേക്കാം എന്നു വെച്ചു നേറ്പ്പകുതിക്കു രാത്രി പകുത്തു നല്‍കിയ പുതപ്പ് മുഴുവനും അങ്ങ് വലിച്ചെടുത്ത് ചുരുണ്ട് കൂടി. ഒളികണ്ണിട്ടു ക്ലോക്കില്‍ നോക്ക്കിയപ്പോള്‍ സമയം 6.20. ഇനിയും ഒരു 5 മണിക്കൂറ് കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍..എന്നും ചിന്തിച്ച് കൂറ്ക്കം വലിയില്‍ മുഴുകാനുള്ള എന്റെ ആഗ്രഹത്തെ തകിടം മറിച്ചു ഒന്നുകൂടി തിരിഞ്ഞു കിടക്കാനുള്ള ഒരു ശങ്ക. അതു സാധിക്കാനായി പോകുന്ന മുറക്ക് നേറ്പ്പാതിയെ നോക്കിയപ്പോള്‍ കൊച്ചിന്‍ പാലു കൊടുക്കുകയാണ്‍..കൂടെ ഒരു കമെന്റും.. എന്റെ ജോജിയേ ഇങ്ങനെ കിടന്നു ചാടിമറിയാതെ, കൊച്ചെഴുന്നേല്‍ക്കും കേട്ടോ.. ടിം... ശെരി ഞാന്‍ ഒന്നും മിണ്ടാതെ തലക്കു കയ്യും വെച്ചു കിടന്നു. എങ്ങനെയോ ഉറങ്ങിപ്പോയി.. ട്ര്ണീം ട്ര്ണീം അലാറം അലറി വിളിച്ചു.. എന്റെ മുഖം ഒന്നു വളിച്ചു..അതു സ്നൂ‍സില്‍ ആക്കിയിട്ട് കയ്യോടെ നേറ്പ്പാതിയുടെ കയ്യില്‍ കൊടുത്തു..ഇനി നീ‍യായി നിന്റെ പാടായി.. ഞാന്‍ ഓഫീസില്‍ പോയി വല്ലോ ജോലിയും ചെയ്യണം എന്നുണ്ടെങ്കില്‍.. എല്ലാം സെറ്റപ്പാക്കിയേച്ചു വിളി.. ഞാന്‍ വീണ്ടും മയങ്ങി..

ജോജീ സമയം പോയി കേട്ടോ.. ‌(അതു പറഞ്ഞില്ല അല്ലേ.. ജോജി എന്നത് നേറപ്പാതി സ്നേഹവും ബഹുമാനവും കൂട്ടി വിളിക്കുന്നതാണ്‍.. ജോ എന്ന ചുരുക്കപ്പേരിന്റെ കൂടെ ജി എന്ന ഹിന്ദി സംഗതി ബഹുമാനപുരസ്വരം അങ്ങാടിയേക്കുന്നു..) ഞാന്‍ ചാടി എഴുന്നേറ്റു.. ശൂശു ഒക്കെ വെച്ചു.. പല്ലുകളും തേച്ചു വെടിപ്പാക്കി..അടുക്കളയില്‍ എന്റെ ലഞ്ചുബോക്സ് റെഡിയാക്കുന്ന നേറ്പ്പാതിയെ ഒന്നു തൊട്ടുതലോടി സുപ്രഭാതകറ്മങ്ങളിലേക്കു കടന്നു..
തണുപ്പിന്റെ അതിപ്രസരം ഏല്‍ക്കാതിരിക്കാനുള്ള സെറ്റപ്പുകളുമായി വീറ്ത്തുരുണ്ട് വരുന്നതിനിടയില്‍ എന്റെ കുഞ്ഞാപ്പി ചിണുങ്ങിക്കൊണ്ടെഴുന്നേറ്റു.. ഗുഡ്മോറ്ണിങ്ങ് ഒക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വക വെക്കാതെ നേറ്പ്പാതിയുടെ കൂടെ അവന്‍ ശൂശു വെക്കാന്‍ പോയി. ശൂശു കഴിഞ്ഞ സമാധാനത്തില്‍ നില്‍ക്കുന്ന കുഞ്ഞാപ്പിക്കു ഒരുമ്മയും ഞാന്‍ പാസ്സാക്കി.. അക്കൂടെ നേറ്പ്പാതിയും എന്നെ ഒന്നു നോക്കിയെങ്കിലും..ഞാന്‍ വെയിറ്റിട്ട് നിന്നു.. പ്രാതലിനായി നീങ്ങി.. അതിനിടയില്‍ ജാപ്പനീസ് റ്റി വിയില്‍ വരുന്ന കുരുന്നുകളുടെ ഗുലു ഗുലു തൊക്കാ എന്നും പറഞ്ഞു കൈയ്യുരുട്ട് പിന്നുരുള്‍ പരുപാടി കണ്ടു രസിച്ച് അതിനൊപ്പം ഡാന്‍സ് ചെയ്യുന്ന കുഞ്ഞാപ്പിയെ എടുത്ത് അപ്പായി പോട്ടെ എന്നും പറഞ്ഞു ചെന്നപ്പോള്‍ ഒന്നൊഴിവായിത്തരൂ എന്ന മട്ടില്‍ ഇന്നാ പിടിച്ചോ ഉമ്മ , ഇനി ഇതിന്റെ കുറവുകൊണ്ട് ഉള്ള നേരത്തെ പോകാണ്ടിരിക്കേണ്ടാ എന്ന മട്ടില്‍ നീട്ടി ഊഊമ്മ ഒരെണ്ണം അവനിങ്ങു തന്നു.. അതില്‍ ഒരോഹരി നേറ്പ്പാതി്ക്കും ഞാന്‍ കൊടുത്ത് ഷൂസ് ഒക്കെ വലിച്ചുവാരിയിട്ട് റെയില്‌വേസ്റ്റേഷന്‍ ലാക്കാ‍ക്കി ഓഫീസിലേക്കുള്ള പ്രയാണം ആരംഭിച്ചു...

ഏഷണിയായിരിക്കും.. എന്റെ പാറ്പ്പിട സമുച്ചയത്തിലുള്ള അയല്‌വക്ക മഹിളാമണികള്‍ കൂടിനിന്നു സംസാരിക്കുന്നു.. സൈഡ് വഴി ഞാന്‍ കണ്ടേ കണ്ടില്ലേ എന്ന മട്ടില്‍ നോക്കി കടന്നു പോകുന്ന എന്നെ നോക്കി.. ഞങ്ങളും കണ്ടേ കണ്ടില്ലേ എന്നപോലെതന്നെ തലകുനിച്ചു ഒഹായൊ (ഗുഡ്മോറ്ണിങ്ങ്) ആയിരിക്കാം മനസ്സില്‍ പറഞ്ഞു കാണാം..എന്താണേലും ഞാന്‍ പറഞ്ഞു. സംസ്കാര സമ്പന്നനായ ഞാനെന്തിനു കുറക്കണം.. കൊളസ്റ്റ്രോള്‍ ലേശം കുറക്കുവാനായി പടികള്‍ ഓടിക്കയറി നടപ്പു തുടറ്ന്നു.. വഴിയിലെ 24 മണിക്കൂറ് പ്രവറ്ത്തിക്കുന്ന 7/11 സ്റ്റോറും.. പ്ലേസ്കൂളും..ഒരിക്കലും പണി തീരാത്ത റോഡും കടന്ന്, പുഷ്പിക്കാന്‍ വിതുമ്പി നില്‍ക്കുന്ന സക്കുര മരങ്ങളുടെ താഴെയെത്തി.. അവിടെ സ്കൂളില്‍ പോകാനായി ക്യൂ നിന്നു ഒഹായോ പറഞ്ഞു കളിക്കുന്ന കുരുന്നുകള്‍..പിന്നവരുടെ സുന്ദരികളും അല്ലാത്തവരുമായ അമ്മമാറ്..കൂടെ ചില കോന്തന്മാറ്.. പിന്നെ മിടുക്കനായ ഞാനും.. ആ കാഴ്ച്ചകളും കണ്ണിലൊതുക്കി വീണ്ടും ഞാന്‍ നടന്നു.. സ്ഥിരം കാണുന്നവറ്.. പുതിയ ആളുകള്‍..ഒരോരുത്തരായി കടന്നു പോകുന്നു.. ചിലറ് എന്നെ നോക്കുന്നു.. മറ്റു ചിലരെ ഞാനും..ആണുങ്ങള്‍ കടന്നു പോയോ എന്നു ഞാന്‍ നോക്കിയൊട്ടില്ല താനും..
റോഡ് സൈഡിലുള്ള ക്ലോക്കില്‍ 8.40 ആയി.. ട്രെയിന്‍ വരാന്‍ 2 മിനിട്ടുകള്‍ മാത്രം.. ഞാന്‍ ഓടി..കൊളസ്റ്റ്രോള്‍ വീണ്ടും കുറഞ്ഞു.. കിതപ്പോടെ ഓട്ടോമാറ്റിക് ഗെയിറ്റില്‍ പാസ്സ് ടച്ച് ചെയ്തു, ഗെയിറ്റ് കടന്നു എസ്കലേറ്ററ് വഴി പ്ലാറ്റ്ഫോറത്തില്‍ എത്തുമ്പോള്‍ ട്രെയിനിന്റെ തല കണ്ടു.. ഒതുങ്ങിമാറി നിന്നു.. ക്യൂവില്‍ ഏറ്റവും പിറകിലായി.. അടുത്ത സ്റ്റേഷന്റെ എസ്കലേറ്ററ് വരുന്ന ബോഗിയുടെ ഡോറിനു മുന്നില്‍ത്തന്നെ. അവസാനം കയറിയാല്‍ ആദ്യം ഇറങ്ങാം. അങ്ങനെ തിക്കിത്തിരക്കി ഒതുങ്ങി മാറി.. ഞെളിഞ്ഞു പിരിഞ്ഞു കാലുകള്‍ രണ്ടും ട്രെയിനുള്ളിലാക്കി ഒപ്പിച്ചെടുത്തു.. ശരീരം കാലുകളുടെ കൂടെ പോരും എന്ന അത്മവിശ്വാസത്തില്‍ ഞാന്‍ ദീറ്ഘശ്വാസം വിട്ടു..ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തി.. എസ്കലേറ്ററ് വഴി ഗെയിറ്റില്‍ പാസ്സും കാണിച്ചു..നടകള്‍ ഓടി ഇറങ്ങി..(കോളസ്റ്റ്രോള്‍ കുറക്കാനല്ല.. ബ്സ്സിന്റെ ക്യൂവില്‍ നിന്ന് ഒരു സീറ്റ് തരപ്പെടുത്താന്‍..) തിരക്കുപിടിച്ചു കടന്നു പോകുന്ന യാത്രക്കാരും.. അവരുടെ ചേഷ്ടകളും നോക്കി നില്‍ക്കാന്‍ ബഹു രസമാണ്‍.. ഞാന്‍ മാത്രം മാന്യന്‍..

8.50 ഇനു വരേണ്ട ബസ് ഇതുവരെ വന്നിട്ടില്ല.. 8.53 ആയിരിക്ക്കുന്നു.. ഒരു മലയാളിയുടെ വിഷമം നോക്കണേ..വരും വരാതിരിക്കില്ല.. ജപ്പാനല്ലേ..8.54, ബസ് വന്നു.. എന്താ ആശാനെ ലേറ്റായല്ലോ.. എന്നൊന്നും ചോദിക്കാന്‍ മെനക്കെടാതെ എന്തും ക്ഷമിക്കാനുള്ള എന്റെ നല്ല മനസ്സുവെച്ചു ഞാന്‍ അതങ്ങു ക്ഷമിച്ചു..കയ്യിലെ ബസ് പാസ് ഉയറ്ത്തി കാണിക്കുന്നതിനിടയിലാണ്‍ ഡ്രൈവറ് ഒരു ലേഡി ആണെന്നതു ശ്രദ്ധിച്ചതു.. പുഞ്ചിരി തൂകി ഒഹായോവും, അരിഗാത്തൊ യും(നന്ദി) ചാക്കും പടി ചൊരിഞ്ഞു, ഇരിക്കുന്ന അവറ്, എന്റെ നോട്ടം കണ്ടു എല്ലാം അവസാനിപ്പിച്ചു.. മറ്റാളുകള്‍ കയറാനുള്ള കാരണവും.. 9.00 ഇനോടടുത്തെങ്കിലും ഓഫീസില്‍ എത്തേണ്ടതു കാരണവും.. ഞാനും നോട്ടം മതിയാക്കി ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.. ഈ ജാപ്പനീസ് ലേഡീസ് ആള്‍ കൊള്ളാമല്ലോ.. ബസ്സുകളും ഇവരോടിക്കുമോ.. ഞാന്‍ മനസ്സില്‍ കരുതി.. എന്നേയും എന്റെ സീറ്റും ഒഴിവാക്കി ആളുകള്‍ ഇരുന്നു.. ബസ് പുറപ്പെട്ടപ്പോള്‍ ഞാന്‍ നെഞ്ചുവിരിച്ചിരുന്നു..ഇനി അരേയും പ്രതീക്ഷിക്കേണ്ടല്ലോ.. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങേണ്ടവറ് ബട്ടണ്‍ ഞെക്കുന്നു.. ഡ്രൈവറുടെ ഒരു ചാക്കു അരിഗാത്തോയുമായി അവറ് ഇറങ്ങി പോകുന്നു.. അങ്ങനെ പല പല സ്റ്റോപ്പുകള്‍..കൂടെ അരിഗാത്തോ കെട്ടുകളും.. എന്റെ സ്റ്റോപ്പാകാറായി.. കയറാനുള്ള അതേ ശുഷ്കാന്തിയോടെ ബട്ടണ്‍ അമറ്ത്തി.. ബസ് നിറ്ത്തിയിട്ടേ ഇറങ്ങാവൂ എന്നു വിളിച്ചു പറയുന്നു. ഞാന്‍ കയറിയതു പ്രമാണിച്ചാണോ എന്തോ..നാട്ടില്‍ ചാടിക്കയറുന്നതും.. ഓടി ഇറങ്ങുന്നതുമായ രംഗങ്ങള്‍ മനസ്സില്‍ മിന്നിമാഞ്ഞു.. എഴുന്നേറ്റു ഡോറിനരുകില്‍ എത്തി നിലയുറപ്പിച്ചു. ബസ് നിന്നു.. ഡോറ് മാത്രം തുറക്കുന്നില്ല.. പകരം ബീം ബീം എന്ന ഒരൊച്ച മാത്രം.. ആളുകള്‍ എന്നെ നോക്കുന്നു..എന്തോ പന്തികേടുണ്ടെന്നു മനസ്സിലായി. തഴോട്ടു നോക്കിയ ഞാന്‍, ഞാന്‍ നില്‍ക്കുന്നതിനു താഴെ നോ പാറ്ക്കിങ് ബോറ്ഡ് കണ്ടു.. ആ വരയുടെ പുറകിലേ നില്‍ക്കാവൂ പോലും.. ആക്രാന്തം മൂലം ചേറ്ന്നു നിന്നതു കാരണം തൂറക്കാനുള്ള കുന്ത്രാണ്ടം അപകടാവസ്ഥ പ്രമാണിച്ചു തൂറക്കാന്‍ വിസമ്മതിച്ചു പോലും.. എന്റെ ശരീരത്തെ, എടതു ചേറ്ത്തു ലേശം പിറകിലോട്ടൊതുക്കി വെച്ചു..ഡോറിനു സമാധാനമായി.. അതു തുറന്നു.. ഞാന്‍ ഇറങ്ങി.

ഓഫീസ് തൊട്ടടുത്താണ്.. കാറ്ടൊക്കെ സ്വൈപ്പ് ചെയ്തു ഞാന്‍ ലിഫ്റ്റ് വഴി എന്റെ ഡെസ്ക്കിലെത്തി..
ഓഫീസ് കഥകള്‍, അതങ്ങു ചുരുക്കി പറയാം.. മുഴുവന്‍ പറഞ്ഞാല്‍ അടുത്ത മാസത്തെ ശമ്പളത്തിനായി ചിലപ്പോള്‍ ബലം പിടിക്കേണ്ടി വന്നേക്കും..9.05 ജോലി തുടങ്ങി എന്നു വെച്ചാല്‍ സിസ്റ്റം ഓണാക്കി..തുടങ്ങിയതേ മടുത്ത കാരണം റിലാക്സ് ചെയ്യാനായി ഓറ്കുറ്റ്, ദീപിക, മറ്റു മലയാളം പത്രങ്ങള്‍, ഫോറങ്ങള്‍ തുടങ്ങിയവയില്‍ ഓട്ടപ്രദിക്ഷണം തുടങ്ങി.. അറിവു നേടാനായുള്ള നെട്ടോട്ടമേ.. 10.00 അടിച്ചപ്പോള്‍ കാപ്പിക്കുള്ള ആക്രാന്തം. എന്നില്‍ മാത്രം പ്രതീക്ഷയറ്പ്പിച്ചു കാത്തിരിക്കുന്ന ജോലിയെ (ജൂലി അല്ല) ഞാന്‍ തിരിഞ്ഞുപോലും നോക്കിയില്ല..11.30 മണി മുഴങ്ങി..ഊണിനു സമയമായി.. ലഞ്ച്ബോക്സുമായി കാന്റീനില്‍ ചെന്നു.. ബോക്സ് തുറന്നപാ‍ടേ എല്ലാം വെട്ടിവിഴുങ്ങി.. തിരിച്ചെത്തി..കീബോറ്ഡും, മൌസും ഒതുക്കി വെച്ചു ഒരുച്ചമയക്കം.. ഇവിടിങ്ങനാ ലൈറ്റെല്ലാം ഓഫാക്കൂം.. നമ്മളെ ഉറക്കാനായി.. കട്ടിലിന്റെ ഒരു കുറവു മാത്രം. അടുത്ത ഒരു ബെല്ലോടുകൂടി നിന്റെ ഉറക്കം അവസാനിപ്പിച്ചോ എന്ന മട്ടില്‍ 12.00 ഇനൊരു മണി മുഴങ്ങി.. ഞാന്‍ നിദ്രയിലാണ്ടു. 12.30 ആ ബെല്ലില്‍ ഞാന്‍ ഞെട്ടി..ഒലിപ്പിച്ച ഈറ്റയെല്ലം തൂ‍ത്തുകളഞ്ഞ് സുന്ദരനായി വീണ്ടും സൈറ്റുകളില്‍ നിന്നും സൈറ്റുകളിലെക്കുള്ള യാത്ര.

സ്റ്റോക്ക് മാറ്ക്കെറ്റ് എന്താകും എന്ന ആകാംഷ തുടങ്ങുകയായി..കാശുപോകുമോ, കിട്ടുമോ എന്ന ചിന്ത.. അങ്ങനെ പലവിധ ടെന്‍ഷനുകള്‍.. എന്തെല്ലാം കര്യങ്ങളാ ഈ തല വഴി കടന്നു പോകുന്നേ..എന്നെ ഞാന്‍ തന്നെ സമ്മതിക്കണം..അല്ലാതാരും സമ്മതിച്ചുതരത്തില്ല എന്നു കാലങ്ങളായിട്ടു മനസ്സിലായിരിക്കുന്നു..അങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ക്കിടയില്‍പെട്ടു എന്റെ ജോലി, അതു ശ്വാസം നേരേചൊവ്വേ എടുക്കാന്‍ തന്നെ ബുദ്ധിമുട്ടുന്നു.. ബുദ്ധിക്കെനിക്കൊരു മുട്ടില്ലാത്ത കാരണം.. ജോലിയുടെ ആ മുട്ട് ഞാന്‍ വകവെച്ചില്ല.. സമയം അങ്ങനെ 6.00 ആയി.. അടുത്തിരുന്നു ജോലി (ജൂലിയെ അല്ല)നോക്കുന്ന സുഹൃത്തിനെ നോക്കി.. സീ യു റ്റുമൊറോ എന്നു വെച്ചുകാച്ചി ഞാന്‍ സ്ഥലം കാലിയാക്കി..ബസ്സും, ട്രെയിനും പിടിച്ചു വീടിനടുത്തുള്ള സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു ഫോണ്‍.. ജോജീ എവിടെയാ? ഞാന്‍ പറഞ്ഞു ഞാന്‍ ഇപ്പോ ജപ്പാനിലാ.. സത്യമല്ലേ എനിക്കു പറയാന്‍ പറ്റൂ.. അങ്ങേത്തലയില്‍ നിറ്ത്താതെയുള്ള ചിരി.. പിന്നെ കാര്യം പറഞ്ഞു.. കുറച്ചു പച്ചക്കറി വാങ്ങണം.. ശെരി നേറ്പ്പാതിയുടെ ആഗ്രഹമല്ലേ ഒരു കമ്പ്ലീറ്റ് നോണ് വെജിറ്റേറിയനായ ഞാന്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.. വീട്ടില്‍ ചെന്നപ്പോളോ ഒരു പടല പഴത്തിനു പകരം രണ്ടു പടല എന്തിനാ‍ വാങ്ങിയേ? അതു ചീഞ്ഞുപോകും എന്ന നേറ്പ്പാതിയുടെ പരാതി..നാളത്തെ പച്ചക്കറിക്കട അവധി പ്രമാ‍ണിച്ചു ഒന്നു ഫ്രീ ആയി കിട്ടിയതാ.. ഒരു പഴം കൂടുതല്‍ കഴിച്ചാല്‍ ചത്തു പോകത്തില്ല എന്നു ഞാനും പറഞ്ഞു. അപ്പോള്‍ നേറ്പ്പാതിക്കൊരു സംശയം.. എങ്ങാന്‍ ചത്തുപോയാലോ? ഞാന്‍ നിന്നെ കുഴിച്ചിടും.. ഞാന്‍ പറഞ്ഞു.. നേറ്പ്പാതിക്കു സമാധാ‍നമാ‍യി.. പിന്നെ കുഞ്ഞാ‍പ്പിയുടെ കൂടെ കളി.. നേറ്പ്പാതിയുടെ പരാതികള്‍.. സിനിമകള്‍, വെട്ടി വിഴുങ്ങല്‍, സിരിയലുകള്‍ അങ്ങനെ സമയം 11.00 ആയി.. ആ ദിവസത്തിന്റെ കറ്ട്ടന്‍ വലിച്ചിട്ട് ഈശ്വരനെ ധ്യാനിച്ചു ഉറങ്ങാന്‍ ഞങ്ങള്‍ തീരുമനിച്ചു.. വീണ്ടും നാളേക്കായി...

Wednesday, March 14, 2007

മോണപ്പന്‍ M.C.A

നാട്ടില്‍ ചുറ്റുവട്ടത്തുള്ളവറ്ക്കു കമ്പ്യൂട്ടറ് വിജ്ഞാനം പകറ്ന്നു കൊടുത്തു അവറ്ക്കു നിക്കക്കള്ളി കൊടുക്കാതായപ്പോള്‍ അവരും വീട്ടുകാരും കൂടി കണ്ടുപിടിച്ച ഉപായം.. മോണപ്പന്‍ B.C.A യെ മോണപ്പന്‍ M.C.A ആക്കി മാറ്റുക എന്നതു. ഒരു പ്രൊഫെഷണല്‍ ആയാലുള്ള ഗുണങ്ങളെക്കുറിച്ചു ആഞ്ഞു മനസ്സിലാക്കിച്ചു മോണപ്പനെ കോട്ടയത്തുനിന്നും കോയമ്പത്തൂറ് ഫാസ്റ്റില്‍‍ കയറ്റി വീട്ടു... നീണ്ട 6 മണിക്കൂറുകള്‍ക്കു ശേഷം.. ഈറ്റ ഒലിപ്പിച്ചു..ഗാന്ധിപുരം ബസ് സ്റ്റാന്‍ഡില്‍ വണ്ടിയിറങ്ങി...

മോണപ്പന്‍ ഗാന്ധിപുരം ബസ് സ്റ്റാന്‍ഡ് കാര്യമായി പഠിച്ച ശേഷം വടാദിപുരം കോളനിയിലേക്കു വണ്ടി കയറി.. അതേ അവിടെയാണ്‍ മോണപ്പന്‍ M.C.A ആയി മാറിയേക്കാവുന്ന കോളേജ്.. ആറ്.കെ കോളേജ് ആഫ് എജ്ഞിനിയറിങ്..വടാദിപുരം..

കുറ്റിച്ചെടികളാല്‍ ചുറ്റപ്പെട്ടുകിറ്റക്കുന്ന സ്ഥലം.. മോണപ്പന്റെ ദിനചര്യകള്‍ക്കു പറ്റിയ സ്ഥലം.. മോണപ്പന്‍ മോണ കാട്ടി പോട്ടിച്ചിരിച്ചു.. ആരും കണ്ടില്ല.. തന്റെ സന്തോഷം എന്തിനു മറ്റുള്ളോരെ അറിയിക്കുന്നു ക്ലപ്. വായ കൊട്ടി അടച്ചു..

കോളേജു അപ്പീസിനു മുന്നില്‍ കെട്ടിവെക്കാനുള്ള കാശും എണ്ണി തിട്ടപ്പെടുത്തി മോണപ്പന്‍ നില്‍പ്പായി..
എത്ര പയന്റടിക്കാനുള്ള കാശാ പഹയന്മാറ് വാങ്ങികൂട്ടുന്നേ മോണപ്പന്‍ മനസ്സില്‍ പ്രാകി.. മോണപ്പന്‍ പ്ലീസ് കം.. വിളി കേട്ട മോണപ്പന്‍ ചിരിയും തൂകി അകത്തു പോയ് സലാം അടിച്ചു ഫീസും കെട്ടി അഡ്മിഷന്‍ കീശയില്‍ ആക്കി തിരിയെ വെച്ചടിച്ചു.. തന്റെ അസ്ഥാനമാകാന്‍ പോകുന്ന ഹോസ്റ്റല്‍ കാണാന്‍.. B.C.A ഇല്‍ നിന്നും M.C.A യിലേക്കുള്ള തന്റെ കുതിപ്പു അവിടെനിന്നും തുടങ്ങുകയായി.. അവന്‍ സന്തോഷത്താല്‍ സ്പീഡ് കൂട്ടി

മോണപ്പന് നിങ്ങള്‍ കരുതുന്ന പോലെ ഒരു കുഞ്ഞനല്ല.. 6 അടി മെലേ പൊക്കം.. രണ്ടുപേരെ മറച്ചു പിടിക്കാന്‍ തക്ക വണ്ണം..പിന്നെ നേരത്തെപറഞ്ഞ മോണ കാട്ടി ഉള്ള ചിരി..മോണപ്പന്‍ എന്നുള്ളതു വിളിപ്പെരാണു.. കാരണം
ഉന്തിയ, ഞാന്‍ ഇപ്പോള്‍ ചാടും എന്നും പറഞ്ഞു നില്‍ക്കുന്ന മോണയും അതിനു താങ്ങായി മുയലിന്റെ പോലുള്ള ചാ‍ടിയ രണ്ടു പലക പല്ലുകളും എലി പുന്നെല്ലുകണ്ട് പോലുള്ള ചിരിയും.. എല്ലാം കൂടി ചേറ്ന്നാല്‍ മോണപ്പനായി..

അങ്ങനെയുള്ള  മോണപ്പന്‍ സന്ധ്യമയങ്ങിയതിനാല്‍ പച്ചക്കു ഹോസ്റ്റലില്‍ കുറ്റിയടിച്ചു.. തുടക്കം വീശല്‍വേണ്ട മോണപ്പന്‍  അങ്ങനെ ചിന്തിച്ചു അന്തം വിട്ടു കിടന്നുറങ്ങി..
നേരം  വെളുത്തു മുണ്ടും മടക്കികുത്തി പല്ലുതേക്കാനും..കുറേയേറെയായി പിടിച്ചു വെച്ചിട്ടുള്ളതെല്ലാം ഒന്നു റിലീസു ചെയ്യുവാനുമുള്ള ത്വരയില്‍ കുറ്റിക്കാടിനു നേരെ വെച്ചടിക്കുമ്പോള്‍ പുറകില്‍ നിന്നുംമൊരു വിളി നില്ലെട  അവിടേ.. സീനിയേറ്സിനെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാന്‍ മേല അല്ലേടാ.. നിന്നെ ഒക്കെ ഞങ്ങള്‍ ഇവിടെത്തന്നെ പഠിപ്പിക്കാം.. തിരിഞ്ഞു നോക്കിയ മോണപ്പനെക്കണ്ടു അവറ് ഒന്നു ഞെട്ടിയോ.. എന്തിരുന്നലും.. ഒന്നു പകച്ചു സത്യം.. എന്താ ശേട്ടന്മാരേ മോണപ്പന്‍ വിനീതനായി ചോദിച്ചു.. അടി വേണൊ അടിയന്തിരം വേണോ.. മുണ്ടു ലേശം കൂടി പൊക്കി ഉടുത്തു അവന്‍പറഞ്ഞു.. ഞാന്‍ ഇന്‍സ്റ്റാള്‍മെന്റ് ഒന്നേ കൊടുത്തിട്ടുള്ളു.. കുറേ പയന്റിന്റെ കാശു ആ പയലുകള്‍ അമക്കി.. ശേട്ടന്മാറ് കുറെയേറെത്തവണ കാശെറിഞ്ഞുകാണൂലോ.. കളയിക്കല്ലേ കളയിക്കല്ലേ.. കാശെന്നേക്കൊണ്ടു തന്നെ കളയിക്കല്ലേ... മോണ കാട്ടി ഒന്നുകൂടി ചിരിച്ചു...
സീനിയേറ്സ് ചുമ്മാ കണ്ണും പൂട്ടി.. ആ മോണപ്പനാരുന്നോ.. അവന്‍ നമ്മുടെ സ്വന്തം ആളാ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു പിരിഞ്ഞു... ഇതാണ്‍ മോണപ്പന്‍. മോണപ്പന്‍ ബി സി എ, റെഡി റ്റു, എം സി എ.

മോണപ്പന്‍ തനിയേ അല്ല കേട്ടാ... അവനും ഉണ്ടു കമ്പിനി..കെ കുതിരന്‍‍.. കരാട്ടേ.. എന്തൊക്കെയോ ബെല്‍റ്റ് കെട്ടിയിട്ടുണ്ടെന്നും.. വെള്ള ബെല്‍റ്റ് കരിമ്പന്‍ അടിച്ചു ബ്രൊണ്‍ ആയാതാണെന്നും ഒരു കിംവതന്തിയും കേള്‍ക്കുന്നുണ്ട്... പാന്റിന്റെ ബെല്‍റ്റിനുള്ളില്‍ ഈ ബെല്‍റ്റും കെട്ടി കരാട്ടേ സ്റ്റെപ്സും കാട്ടിയാണു ആശാന്റെ നടത്തം..ആ ബെല്‍റ്റില് അടവുകളുടെ അയ്യീരുകളിയാണേന്നുമാണു കുതിരന്റെ വിശ്വാസം.. മോണപ്പന്റെ ഗുണ്ട എന്നു തന്നെ വേണമെങ്കില്‍ പറയാം..എപ്പോഴും കൂടെ ഉണ്ടാകും.. എല്ലാവരോടും എന്തിനും ഏറ്റുമുട്ടും..2 കരാട്ടേ സ്റ്റെപ്സുകള്‍ കാട്ടി വിരട്ടും.. എന്നിട്ടും വീണില്ലെങ്കില്‍.. ങ്യാഹൂ പൂ എന്നും പറഞ്ഞു വളഞ്ഞു കെട്ടി.. മെലെകീഴേ മറഞ്ഞു ഒന്നു തറയില്‍ ഓന്തിനേപ്പൊലെ നിന്നു കാണിക്കും.. ഒരു വിധപെട്ടവറ് ഇതു കണ്ടു വട്ടുകേസാണെന്ന വണ്ണം മാറിക്കൊടുക്കും.. കുതിരനു അഹങ്കാരവും കൂടും..

മോണപ്പനു അങ്ങനെ അരങ്ങു വാണിടുന്ന സമയത്തു.. ഹോസ്റ്റലില്‍ ദീപാവലി വന്നെത്തി.. പടക്കം എല്ലാ രീതിയിലും പൊട്ടിക്കാന്‍ വിദഗ്ദ്ഥനായ മോണപ്പന്‍.. ദീപാവലി എറ്റെടുത്തു ദീപങ്ങളേ ശെരിക്കങ്ങു വലിക്കുവാന്‍ തീരുമാനിച്ചു..
പടക്കങ്ങളും.. മാലപടക്കങ്ങളും പയന്റുകളും വാരിക്കുട്ടി ദീപാവലി ആഘോഷിക്കുവാന്‍ മോണപ്പന്‍ ഹോസ്റ്റലില്‍ എത്തി... ഒരു രണ്ടു പയന്റും വീശി.. ദീപാവലി അഘോഷിക്കാനിറങ്ങി.. പടക്കങ്ങള്‍‍‍ അങ്ങനെ പൊട്ടിക്കുന്ന സമയം മോണപ്പന്റെ തലയില്‍ മറ്റൊരു ആശയം പൊട്ടി മുളച്ചു.. തന്റെ ആരാധ്യപുരുഷനായ ഹോസ്റ്റല്‍ വാറ്ഡനെ ഒന്നു ശെരിക്കും ദീപാവലിയാല്‍ വലച്ചാലോ എന്നു...സാമ്പ്രാണി ത്തിരി എരിഞ്ഞുതീരാന്‍ ഉള്ള റ്റൈമിനെ ഒരു റ്റൈമിങ്ങാക്കി... റ്റൈമെറ് പടക്കം മോണപ്പന്‍ നിറ്മിച്ചു.. വാറ്ഡന്റെ മുറിയുടെ മുന്നിലും പിന്നിലും കുളിമുറിയുടെ പുറകിലും.. മുകളിലും മറ്റു മൂലകളിലുമായി അഞ്ചാറു പടക്കങ്ങള്‍..എല്ലാം ഒരേ റ്റൈമിങ്.. വാറ്ഡന്‍ ഇത്തവണ ഞെട്ടും ഇല്ലേല്‍ ഞെട്ടിക്കും.. മോണപ്പന്‍ മനസ്സില്‍ കരുതി...എല്ലാം ഒന്നിച്ചു തിരി കോളുത്തി യഥാസ്ഥാനങ്ങളില്‍ വെച്ചു.. പൊട്ടുവാന്‍ കാത്തിരുന്നു.. ഒട്ടും പിഴക്കാതെ അതെല്ലം പൊട്ടി.. വാറ്ഡന്‍ ഞെട്ടി.. അങ്ങനെ ഒരു ഭീകരന്തരീക്ഷം അവിടെ സൃഷ്ടിച്ചു..
ഇനി ഹോസ്റ്റല്‍ ആസ്ഥാനമാക്കിയാല്‍ ഒട്ടും നന്നല്ല എന്നു മനസ്സിലാക്കി മോണപ്പന്‍ ഒരു വീടെടുത്തു മാറുവാന്‍ തീരുമാനിച്ചു..വാടകക്കൊരു വീടും വന്നുപൊക്കിനായി ഒരു സ്കൂട്ടറും മോണപ്പ്ന്‍ ഒപ്പിച്ചെടുത്തു..മണ്ണെണ്ണയും പെട്രോളും സമാസമം ഒഴിച്ചാല്‍ സ്കൂട്ടറ് ഒന്നുമറിയാതെ ഒടും.. കൂടെ മോണപ്പനും.. കുറച്ചുനേരം കഴിഞ്ഞാല്‍ മോണപ്പന്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്നതും കാണാം.. ഇങ്ങനെ മോണപ്പനും പുറകില്‍ ഒരു പുകയും ആയി കോളേജ് യാത്ര കെങ്കേമമാക്കി..
ഞായറാഴ്ച്കളില്‍ ഗാന്ധീപുരം പള്ളിയില്‍ പൊകുക.. എല്ലാവരെയും ഒന്നു കാണുക.. മോണ കാട്ടുക.. ഒത്താല്‍ ഒരു ലൈന്‍ ഒപ്പിക്കുക്ക പിന്നെ ഉള്ള സമയം കളയാതെ സിനേമ കാണുക വെള്ള്മടിച്ചു തിരിച്ചു പോകുക എന്നിങ്ങനെയായിരുന്നു പരിപാടികള്‍.. അങ്ങനെയുള്ള ഒരു ഞായറാഴ്ച്ച...അന്നാണു അതു സംഭവിച്ചതു..
മോണപ്പനു കുടി കഴിഞ്ഞു ഒരാഗ്രഹം.. നല്ല സെവന്‍ അപ്പും കൂട്ടി വീട്ടില്‍ ചെന്നും രണ്ടു വീശണം.. അതിനെന്താ മാറ്‍ഗം.. കൂട്ടുകാറ് ഒരോന്നായി മാറ്ഗങ്ങള്‍ ഉപദേശിച്ചുതുടങ്ങി.. കൂട്ടത്തില്‍ കുതിരന്‍ പറഞ്ഞു.. ഒരു കാലി കുപ്പി വാങ്ങി.. ഒരു പയന്റ് അതിലൊഴിച്ച് കൂടെ സെവന്‍ അപ്പും ഒഴിച്ചു.. ബാക്കി സെവന്‍ അപ്പു വലിച്ചും കുടിച്ചു.. പാന്റിന്റെ പോക്കറ്റില്‍ തിരുകളിയാ... ദാ ഞാന്‍ ഇപ്പോ വരാംമെന്‍നും പരഞ്ഞു ആ ബുദ്ധിയും തലയില്‍ തിരുകി മോണപ്പന്‍ അടുത്ത നിപ്പന്‍ ശാല ലക്ഷ്യമാക്കി നടന്നു...
കോയമ്പത്തൂര്‍ സ്ഫോടനം നടന്ന കാലം..ബോ എന്നു കേട്ടാല്‍ ആളുകള്‍‍ വിരണ്ടോടും..പറഞ്ഞവനെ തല്ലും..
ഈ പറഞ്ഞ സമയത്തു കുപ്പിയില്‍ ത്രിബിള്‍ എക്സും സെവന്പ്പും മിക്സാക്കി പോക്കറ്റില്‍ തിരുകി മൊണപ്പന്‍ ബസ് സ്റ്റാന്‍ഡിലെത്തി നില്‍ക്കുകയാണ്‍... സമയം ഏഴു കഴിഞ്ഞു സൂചി ദാ വലത്തൊട്ടു മൂന്നര ഇഞ്ചു മാറി നില്‍ക്കുന്നു.. മോണപ്പനെ പേടിച്ചിട്ടണോ എന്തോ അറിയില്ല.., മോണപ്പനും കുതിരനും മറ്റു രണ്ടുപേരും കൂടി സൊറ പറഞ്ഞു പ്പോക്കറ്റില്‍ കിടക്കുന്ന കുപ്പീയെയും തട്ടി നില്‍ക്കുകയാണ്‍... ഠേഠേഠേ എന്നൊരു ശബ്ദം.. ചുറ്റും നിന്നവരെ കാണാനില്ല.. ബസ് സ്റ്റന്‍ഡ് ആളൊഴിഞ്ഞ വേദി ആയി. ആളുകള്‍ പരക്കം പായുന്നു ചിലറ് മൂട്ടിനു തീ പിടിച്ചപോലെ ഓടിക്കൊണ്ടേ ഇരിക്കുന്നു. പുതിയതായി വരുന്നവര്‍ മോണപ്പ്നേയും കൂട്ടരേയും തുറിച്ചു നോക്കുന്നു.. മോണപ്പന്‍ നിക്കറില്‍ മുള്ളിയ കുഞ്ഞാവയെപ്പൊലെ അന്തം വിട്ടു കെട്ടിറങ്ങി നില്‍ക്കുന്നു...
എല്ലാവര്‍ക്കും കാര്യം മനസ്സിലായി..ഒന്നും മിണ്ടാതെ മോണപ്പനെ തന്നെ നൊക്കി നിന്നു..
കെട്ടു വിട്ടതില്‍ നിരാശപൂണ്ട മോണപ്പന്‍ ഒരു ഫുള്‍ വാങ്ങി പച്ചവെള്ളം ഒഴിച്ചടിക്കാനായി തീരുമാനിച്ചു 7.18 ന്റെ വടാദിപുരം ബസ് പിടിച്ചു പരിവാ‍ര സമേതം യാത്രയായി
ഇങ്ങനെയുള്ള നിരവധി വികൃതികളാല്‍ വീരനായി മാരിയ മോണപ്പന്‍ റ്റിച്ചറെ ഭീഷണിപ്പെടുത്തി ഇന്റേണല്‍ മാറ്ക്കു വാങ്ങി സിനെമാ കഥ എഴുതി M.C.A പാസ്സ് ആയി...മെടിച്ച കാശില്‍ കൂടുതല്‍ തുകക്കു ജൂണിയറേ ഭീഷണിപ്പെടുത്തി സ്കൂട്ടറ് വിറ്റു കോയമ്പത്തൂറ് നിന്നും കെട്ടുകെട്ടി.. കോട്ടയം പട്ടണത്തിലെ അറിയപ്പെടുന്ന സോഫ്റ്റ്, വയറിനുടമയായി കുടുംബം മുടിയും വരെ തിന്നും എന്ന മട്ടില്‍ തിന്നും കൂടിച്ചും ഇന്നും ജീവിക്കുന്നു

Friday, March 9, 2007

ഹേയ് നീയോ സുന്ദരി!

അത്യന്തം സുന്ദരി സറ്വാഭരണ വിഭൂഷിത
ഐശ്വര്യ ദേവത കടാക്ഷിച്ചൊരു പെണ്മണി
ഏവറ്ക്കും കണ്ണെറിയാന്‍ തോന്നുന്ന സൌന്ദര്യം
നില്‍ക്കുന്നു റാണിപോല്‍ എന്മുന്നിലിന്നിവള്‍

കണ്ണെറിഞ്ഞീടുന്നു സറ്വരും അവളെയോ
സ്വന്തമാക്കുവാന്‍ ഓടുന്നു വേഗത്തില്‍
ജീവിത ലക്‌ഷ്യമേ അതു താനെന്നവണ്ണമോ
മറ്റെല്ലാം മറന്നിട്ടു മത്സര ഓട്ടമേ

ജീവിതം മറക്കുന്നു ഓടുന്നു പിന്നാലേ
അപ്പന്‍ അമ്മ ഭാര്യ പിന്നെ കുട്ടികള്‍
എല്ലാമേ പിന്നീടു ആദ്യമോ ഇവള്‍ തന്നെ
സ്വന്തമായാലെല്ലാമേ തികഞ്ഞീടും

കാല്‍തെറ്റി വീഴുന്നു ഓട്ടത്തിനിടയിലോ
സാരമാക്കാതോടുന്നു പിന്നെയും വ്യറ്ത്ഥമായി
വേണ്ട വേണ്ടാന്നോതിയ വാക്കുകള്
ഓറ്മയില്‍ നില്‍ക്കാതെ ഓടുന്നു എല്ലാരും
കൈപ്പിടിയിലാക്കുവാന്‍ ഓമനിച്ചീടുവാന്‍‍
മറ്റുള്ളോറ്ക്കു മുന്നേ ഞെളിഞ്ഞു നടക്കുവാന്‍

ആപത്തു വരും കാലം ഐശ്വര്യം മുന്പെത്തും
ആപത്തുകാലത്തു ആരുമേ കാണില്ല
മറുവിചാരങ്ങള്‍ ഒന്നുമേ ഇല്ലാതേ
താന്‍ പിടിച്ച മുയലിനു കൊമ്പുകള്‍ ഉണ്ടെന്നും
ശെരി എന്നാല്‍ താന്‍ ചൊന്ന തന്നെന്നും
സത്യവും മിഥ്യയും കീഴ്മേല്‍ മറക്കുന്നു

സ്വന്തമാക്കീടുന്നു സുന്ദര സ്വപ്നത്തെ
വാങ്ങിക്കൂട്ടുന്നു സുന്ദര സൌദങ്ങള്‍
നിറക്കുന്നു തട്ടുകള്‍ ആ സുന്ദരിമാരാലേ
അഹങ്കരിച്ചീടുന്നു ഇനിയെല്ലാം എന്റേതേ

അറിയാതെ കേള്‍ക്കതെ ഓടുന്നു നാമിന്നു
ഈയാം പാറ്റകളായി ജീവിപ്പു എല്ലരും
നിമിഷത്തില്‍ മറിയുമീ സൌന്ദര്യമെല്ലാമേ
വാങ്ങിച്ചു കൂട്ടുന്നു സദാ സമയവും

ഒരു നിമിഷ വികൃതിയാല്‍ കീഴ്മേല്‍മറക്കുമീ
പ്രകൃതി തന്‍ വികൃതികള്‍ തടുക്കാന്‍ കഴിയില്ല
സ്വന്തമല്ലാ സ്വന്ത പ്രാണനും താങ്ങിയോടുന്നു
എല്ലാരും എപ്പോഴും എന്തിനോ പിന്നാലേ

അനങ്ങാതെ തിരിയാതെ കുലുങ്ങാതെ നില്‍ക്കുന്നു
ഭൂമീദേവിയാം അമ്മ നമുക്കായി
അനങ്ങിയാല്‍ കീഴ്മേല്‍ മറയുന്നു എല്ലാമേ
അവനുടെ എന്നുടെ വ്യത്യാസമില്ലാമേ
ഒന്നിനും ആകാതെ അവനിതാ നില്‍ക്കുന്നു
ഒന്നെന്നു തുടങ്ങേണം വല്ലതും അകണേല്‍
അഹങ്കരിച്ചതെല്ലമേ നിമിഷത്തില്‍ പോയതേ
പൂജ്യരാം നാമപ്പോള്‍ പൂജ്യമായി മാറിടും

Monday, February 26, 2007

ആയിരം സ്വപ്നങ്ങളുമായി...

ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു അവന്റെ ചിന്തകള്‍ എങ്ങും എത്തുന്നില്ല.. ഉത്തരവാദിത്ത്വങ്ങള്‍ രൂപയില്‍ കൊളുത്തിപ്പിടിച്ചിരിക്കുന്നു..അവനും അതില്‍ കണ്ണുംനട്ടാണ്‍.. മറ്റെന്തിനോവേണ്ടി ജീവിക്കുന്നതു..
സ്വന്തമെന്നും ബന്ധമെന്നും കൂട്ടുകാരെന്നും ഉള്ള പദങ്ങള്‍ അതോറ്ത്താല്‍ ഇവിടെ കഴിയാന്‍ പറ്റില്ലെന്ന യാഥാറ്ത്ഥ്യം മനസ്സിലാക്കിയിട്ടെന്നവണ്ണം അവ വിസ്മരിച്ചുകൊണ്ട് അവന്‍ യാത്ര തുടറ്ന്നേ ഇരിക്കുന്നു..

തന്റെ കുഞ്ഞ് .... ആ കുഞ്ഞിനെ കാണാന്‍ കൊതിക്കുന്ന.. ഒന്നു തോടാന്‍ കൊതിക്കുന്ന.. അവന്റെ കിളിക്കൊഞ്ചലുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന അവനെ എടുത്തു കവിളില്‍ ഒന്നുമ്മ വെക്കാന്‍ കൊതിക്കുന്ന ഒരായിരം കൈകള്‍ ഉണ്ടെന്നിരിക്കേ.. ഇല്ലാത്ത അവസ്ഥ.. അങ്ങനെ ഒക്കെ ആ കുഞ്ഞും കൊതിക്കുന്നുണ്ടാകില്ലേ.. അവന്റെ ജീവിതം തുടക്കത്തിലേ ഒരു പിടി നല്ല കാര്യങ്ങളുടെ നഷ്ടതയില്‍ ആണല്ലോ തുടങ്ങിയിരിക്കുന്നതെന്നോറ്ത്തു അയാളുടെ മനസ്സു വിങ്ങി..ഇതെല്ലാം എന്തിനുവേണ്ടി...
നാളെ താന്‍ ഇല്ലതായാല്‍ തനിക്കന്യനാകുന്ന, തന്റെ പേരില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത കുറേയേറെ കടലാസു കഷ്ണങ്ങള്‍ക്കു വേണ്ടിയല്ലേ ഇതെല്ലാം.. ആ കുഞ്ഞിന്റെ കയ്യില്‍ പെട്ടാല്‍ അതിന്റെ വിലയറിയാതെ പിച്ചിചീന്തുന്ന കടലാസു കഷ്ണങ്ങള്‍.. ആരതിനു വിലയിട്ടു.. അതിനു യഥാറ്ത്ഥത്തില്‍ അത്രയും വിലയുണ്ടോ? കപടതയുടെ മുഖം മൂടിയല്ലേ ആ കടലാസു കഷ്ണങ്ങള്‍..

സ്വന്തം നാട്ടിലെ പച്ചപ്പിന്റെ ആ തണലില്‍ കിടന്നു സുന്ദര സ്വപ്നങ്ങള്‍ നെയ്യാന്‍ അവിടെ ഒഴുകിയെത്തുന്ന കുഞ്ഞരുവികളിലെ വെള്ളം മോന്തിക്കുടിച്ചു മൂളിപ്പാട്ടും പാടി ഇരിക്കുവാന്‍, അങ്ങിനെ ഇരുന്നുറങ്ങി സ്വപ്നങ്ങള്‍ നെയ്യുവാന്‍, പാറിപ്പറക്കുന്നു കിളികളും..അവയുടെ കലപില ശബ്ദവും..കൂടണയാനുള്ള വെപ്രാളവും, തൊട്ടു തലോടി പോകുന്ന പൂമ്പാറ്റകളും..തുമ്പികളും..നറുമണം ചൊരിയുന്ന പുഷ്പങ്ങളും.. എല്ലാം എല്ലാം എവിടെ.. അന്യമാവുകയല്ലേ തനിക്കു...
ഗട്ടറുകള്‍ നിറഞ്ഞ വഴികളില്‍ തോന്നുന്നവണ്ണം വണ്ടി ഓടിക്കുവാനും..വേണ്ടപെട്ടവരെ വെച്ചങ്ങനെ സ്പീഡില്‍ ഓടിക്കുംമ്പോള്‍‍ കിട്ടുന്ന ശാസനകളും.. വേണം എന്നു തോന്നുമ്പോള്‍‍ ഇറങ്ങിപ്പോയി കഴിക്കുന്ന ഡബിള്‍ ഓമ്‌ലൈറ്റും..കപ്പയും മീനും..അങ്ങനെ എന്തെല്ലാം.. അയാള്‍ക്കു നന്നായി ദാഹിച്ചു തുടങ്ങി.. 120 യെന്‍ മുടക്കി പച്ചവെള്ളം മേടിച്ചു കുടിച്ചപ്പോള്‍‍ നാട്ടിലെത്താന്‍ പിന്നേയും ദാഹം കൂടി.. ഇതിനെല്ലാം എത്ര നാള്‍ കാത്തിരിക്കണം..
ജീവിതത്തിന്റെ നല്ല നാളുകള്‍ ഇങ്ങനെ ഒന്നുമറിയാതെ ഒന്നും അനുഭവിക്കാതെ കടന്നു പോകുന്നു..തിരിയേ അതിലേക്കു പോകുവാന്‍ കഴിയാതെ.. പോകുവാനാകാത്തവണ്ണം മനസ്സിന്റെ കടിഞ്ഞാണ്‍ അവന്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു..
ചുറ്റുമുള്ള ശബ്ദങ്ങളില്‍ ശൃദ്ധിക്കാതെ...മാതൃഭാഷയിലെ പാട്ടിന്റെ ഈണങ്ങളില്‍ മുഴുകി, തഴുകി അയാള്‍‍ പ്ലാറ്റ്ഫോമില്‍ നിന്നു.. ഹോറണ്‍ മുഴക്കാതെ വന്ന വണ്ടിയുടെ പേരില്‍ അറിയിച്ച കീരോയി സെന്‍ മാതെ ഒസാഗാടി കുദാസായി (മഞ്ഞ വര വരെയേ വണ്ടി നോക്കി ദയവായി നിക്കാവുള്ളു പോലും, അതിനപ്പുറത്തോട്ടു ങൂഹും വേണ്ടാ .. പോയാല്‍ ധീം..ധരികിട ധോം).. അതവന്‍ കേട്ടു അനുസരിച്ചു... നിരയായി നിന്നു.. ആളുകള്‍ ഇറങ്ങി.. അയാള്‍‍ അതില്‍ കയറി... അയാള്‍ ഓറ്ത്തു.. അനുസരണയോടെ ലൈനില്‍ നിന്നു വണ്ടിയില്‍ കയറാന്‍ താന്‍ എന്നാണ്‍ പടിച്ചതു... നന്നായി നാളെയും യാത്ര തുടരേണ്ടതല്ലേ... തന്റെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ചിറകു മുളച്ചില്ലെങ്കില്‍ കൂടി.. തന്നെ പ്രതീക്ഷിച്ചിരിക്കുന്ന താന്റെ മാത്രം സ്വന്തമായുള്ളവരുടെ മോഹങ്ങളേയും പ്രതീക്ഷകളേയും തല്ലിക്കൊഴിക്കാന്‍ പാടില്ല..സൂക്ഷം വേണം എന്തിനും അപ്പോഴും...അയാള്‍‍ യാത്ര തുടറ്ന്നു....